പൊന്നുരുക്കുന്നിടത്ത് പൂച്ചകൾക്ക് എന്താണ് കാര്യം: "അമ്മ'യ്ക്കെതിരെ വിമർശനവുമായി ഷമ്മി തിലകൻ
Wednesday, May 4, 2022 4:07 PM IST
വിജയ് ബാബുവിനെതിരെ ഉയർന്ന കേസിൽ അമ്മ സംഘടനയിൽ വിഷയം രൂക്ഷമാകുന്നതിനിടയിൽ പുതിയ വിമർശനവുമായി നടൻ ഷമ്മി തിലകൻ. ഹേമ കമ്മീഷൻ ചർച്ചയിൽ പങ്കെടുത്ത അമ്മ പ്രതിനിധികൾക്കെതിരെയാണ് താരത്തിന്‍റെ രൂക്ഷവിമർശനം.

സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ സ്ത്രീകൾക്ക് അവസരം അമ്മയിൽ നൽകുന്നില്ല എന്നും വിമർശനം ഉയരുന്ന സാഹചര്യത്തിലാണ് ഷമ്മി തിലകന്‍റെ പോസ്റ്റ്.

ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിന്‍റെ പൂർണരൂപം

പൊന്നുരുക്കുന്നിടത്ത് പൂച്ചകൾക്ക് എന്താണാവോ കാര്യം..? സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിച്ച് തയ്യാറാക്കിയ ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ നടപടികൾ സ്വീകരിക്കാൻ സർക്കാർ നടത്തുന്ന ചർച്ചയിൽ പങ്കെടുക്കുന്ന ’അമ്മ’ പ്രതിനിധികൾ.. സ്ത്രീകളെ ’പൊടിപോലുമില്ല കണ്ടുപിടിക്കാൻ’ എന്നൊക്കെ പറയുന്നവരോട്.. ഈ ചർച്ചയിൽ ഉരുത്തിരിയുന്ന തീരുമാനം എന്തായിരിക്കും...? പ്രവചിക്കാമോ..? (പ്രവചനം എന്തുതന്നെയായാലും ജനറൽ സെക്രട്ടറിയുടെ പത്രകുറിപ്പിനായി കാത്തിരിക്കുന്നു.)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.