ഉ​ല്ലാ​സം സി​നി​മ​യ്ക്ക് കൂ​ടു​ത​ൽ പ്ര​തി​ഫ​ലം വാ​ങ്ങി​യി​ട്ടി​ല്ല; ഷെ​യ്ൻ നി​ഗം
Thursday, November 28, 2019 3:28 PM IST
ഉ​ല്ലാ​സം സി​നി​മ​യു​ടെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രു​ടെ ആ​രോ​പ​ണം ത​ള്ളി ഷെ​യ്ൻ നി​ഗം. ഉ​ല്ലാ​സം സി​നി​മ​യ്ക്ക് 45 ല​ക്ഷം രൂ​പ​യാ​യി​രു​ന്നു ആ​ദ്യം പ​റ​ഞ്ഞ​തെ​ന്നും പ​ണം മു​ൻ​കൂ​ർ ത​രാ​തി​രു​ന്നി​ട്ടും താ​ന്‍ സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ഷെ​യ്ൻ പ​റ​ഞ്ഞു.

മ​റ്റൊ​രു സം​വി​ധാ​യ​ക​നു​മാ​യി ഒ​പ്പി​ട്ട 25 ല​ക്ഷ​ത്തി​ന്‍റെ ക​രാ​ർ കാ​ണി​ച്ചു. ഇ​ത് ഉ​പ​യോ​ഗി​ച്ചാ​ണ് ത​നി​ക്കെ​തി​രെ ഇ​പ്പോ​ഴ​ത്തെ ആ​രോ​പ​ണ​മെ​ന്നും ഷെ​യ്ൻ നി​ഗം വ്യ​ക്ത​മാ​ക്കി.

ഉ​ല്ലാ​സം സി​നി​മ​യ്ക്ക് ഷെ​യ്ൻ കൂ​ടു​ത​ൽ പ്ര​തി​ഫ​ലം ചോ​ദി​ച്ചെ​ന്നാ​ണ് പ​രാ​തി. സി​നി​മ​യു​ടെ ഡ​ബ്ബിം​ഗ് സ​മ​യ​ത്ത് 20 ല​ക്ഷം രൂ​പ വീ​ണ്ടും ആ​വ​ശ്യ​പ്പെ​ട്ട​താ​യാ​ണ് നി​ർ​മാ​താ​വി​ന്‍റെ ആ​രോ​പ​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.