ആദ്യം ശോഭന, പിന്നാലെ മോഹൻലാലും സുരേഷ് ഗോപിയും
Saturday, July 18, 2020 4:16 PM IST
ഓ​രോ ത​വ​ണ കാ​ണു​ന്പോ​ഴും പ്രേ​ക്ഷ​ക​രെ വീ​ണ്ടും ഹ​രം കൊ​ള്ളി​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ വ​ള​രെ വി​ര​ള​മാ​ണ്. എ​ത്ര ക​ണ്ടാ​ലും മ​തി​വ​രാ​ത്ത ചി​ത്ര​ങ്ങ​ളി​ലൊ​ന്നാ​ണ് ഫാ​സി​ൽ സം​വി​ധാ​നം ചെ​യ്ത മ​ല​യാ​ള​ത്തി​ലെ എ​വ​ർ​ഗ്രീ​ൻ ഹി​റ്റ് മ​ണി​ച്ചി​ചി​ത്ര​ത്താ​ഴ്. റി​ലീ​സ് ചെ​യ്ത് 25 വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും മോ​ഹ​ൻ​ലാ​ലി​ന്‍റെ സ​ണ്ണി​യും സു​രേ​ഷ് ഗോ​പി​യു​ടെ ന​കു​ല​നും ശോ​ഭ​ന​യു​ടെ ഗം​ഗ​യു​മെ​ല്ലാം പ്രേ​ക്ഷ​ക​രെ ഇ​പ്പോ​ഴും ആ​ക​ർ​ഷി​ക്കു​ക​യാ​ണ്.

ഈ ​മാ​ന്ത്രി​ക ചി​ത്ര​ത്തെ​ക്കു​റി​ച്ച് സി​നി​മാ​പ്രേ​മി​ക​ൾ അ​റി​യാ​ത്ത ചി​ല പി​ന്നാ​ന്പു​റ ക​ഥ​ക​ൾ സം​വി​ധാ​യ​ൻ ഫാ​സി​ൽ ത​ന്നെ തു​റ​ന്നു പ​റ​ഞ്ഞി​രു​ന്നു. ഒ​ര​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു മ​ണി​ച്ചി​ത്ര​ത്താ​ഴി​ലെ ര​സ​ക​ര​മാ​യ അ​നു​ഭ​വ​ങ്ങ​ൾ അ​ദ്ദേ​ഹം പ​ങ്കു​വ​ച്ച​ത്.

സി​നി​മ​യു​ടെ ച​ർ​ച്ച​ക​ൾ തു​ട​ങ്ങി​വ​ച്ച സ​മ​യ​ത്ത് ത​ന്നെ അ​തി​ലെ നാ​യി​ക​യാ​യി ത​ന്‍റെ മ​ന​സി​ലു​ണ്ടാ​യി​രു​ന്ന​ത് ശോ​ഭ​ന​യാ​യി​രു​ന്നു​വെ​ന്ന് ഫാ​സി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. മോ​ഹ​ൻ​ലാ​ൽ അ​ട​ക്ക​മു​ള്ള​വ​ർ പോ​ലും വ​ന്ന​തു പി​ന്നെ​യാ​ണ്. സി​നി​മ​യു​ടെ ച​ർ​ച്ച​ക​ൾ തു​ട​ങ്ങി കു​റ​ച്ചു ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞ​പ്പോ​ൾ ത​ന്നെ നാ​ഗ​വ​ല്ലി എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ലേ​ക്ക് ഞ​ങ്ങ​ൾ ക​യ​റി.

നാ​ഗ​വ​ല്ലി ഒ​രു ന​ർ​ത്ത​കി ആ​യി​രി​ക്ക​ണ​മെ​ന്നു തീ​രു​മാ​നി​ച്ച​പ്പോ​ൾ ത​ന്നെ മ​ന​സി​ലേ​ക്ക് വ​ന്ന​ത് ശോ​ഭ​ന​യു​ടെ മു​ഖ​മാ​ണ്. ചി​ത്ര​ത്തി​ലൊ​രി​ട​ത്തും നാ​ഗ​വ​ല്ലി​യെ കാ​ണി​ക്കു​ന്നി​ല്ല. നാ​ഗ​വ​ല്ലി​യു​ടെ ഒ​രു പ്ര​തി​ബിം​ബ​ത്തെ മാ​ത്ര​മാ​ണ് ശോ​ഭ​ന​യി​ലൂ​ടെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

തി​ര​ക്ക​ഥ രൂ​പ​പ്പെ​ടു​ന്പോ​ൾ മു​ത​ൽ മ​ന​സി​ലേ​ക്ക് വ​ന്ന ഒ​രേ​യൊ​രു അ​ഭി​നേ​താ​വ് ശോ​ഭ​ന മാ​ത്ര​മാ​യി​രു​ന്നു. മോ​ഹ​ൻ​ലാ​ലും സു​രേ​ഷ് ഗോ​പി​യും ഉ​ൾ​പ്പ​ടെ ബാ​ക്കി​യെ​ല്ലാ ന​ടീ​ന​ട​ന്മാ​രും പി​ന്നീ​ടു വ​ന്നു​ചേ​ർ​ന്ന​താ​ണെ​ന്നാ​ണ് ഫാ​സി​ൽ വ്യ​ക്ത​മാ​ക്കി​യ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.