കലക്കൻ ലുക്കിൽ മമ്മൂട്ടി; ഷൈലോക്കിന്റെ പുതിയ പോസ്റ്റർ എത്തി
Sunday, November 10, 2019 10:46 AM IST
മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് ഒരുക്കുന്ന ഷൈലോക്കിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. രാജാധിരാജ, മാസ്റ്റർപീസ് എന്നീ സിനിമകൾക്കു ശേഷം മമ്മൂട്ടി-അജയ് വാസുദേവ് കൂട്ടുകെട്ടിലൊരുങ്ങുന്ന സിനിമയാണ് ഷൈലോക്ക്. അനീഷ് ഹമീദ്, ബിബിൻ മോഹൻ എന്നിവരുടേതാണ് തിരക്കഥ.
ഒരു പലിശക്കാരന്റെ കഥാപാത്രത്തെയാണ് സിനിമയിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്. മീനയാണ് സിനിമയിലെ നായിക. രാജ്കിരണ്, ബൈജു, ബിബിൻ ജോർജ്, സിദ്ധിഖ്, കലാഭവൻ ഷാജോണ്‍, ഹരീഷ് കണാരൻ, ജോണ്‍ വിജയ് എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഗുഡ് വിൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജാണ് സിനിമ നിർമിക്കുന്നത്.