വേറിട്ട വേഷത്തിൽ സിജു വിത്സണ്; വരയന്റെ പോസ്റ്റർ എത്തി
Saturday, January 18, 2020 10:06 AM IST
സിജു വിത്സണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന വരയൻ എന്ന സിനിമയുടെ പോസ്റ്റർ പുറത്തുവിട്ടു. നവാഗത സംവിധായകൻ ജിജോ ജോസഫ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്.
വൈദികന്റെ കഥാപാത്രത്തെയാണ് സിനിമയിൽ സിജു അവതരിപ്പിക്കുന്നത്. ഡാനി കപ്പൂച്ചിനാണ് സിനിമയ്ക്കു വേണ്ടി തിരക്കഥയൊരുക്കുന്നത്.
ലിയോണ, ജൂഡ് ആന്റണി, ജോയ് മാത്യു, വിജയരാഘവൻ, മണിയൻപിള്ള രാജു, ജയശങ്കർ, അരിസ്റ്റൊ സുരേഷ്, ബൈജു ഏഴുപുന്ന എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
രജീഷ് രാമനാണ് സിനിമയ്ക്ക് വേണ്ടി കാമറ ചലപ്പിക്കുന്നത്. പ്രകാശ് അലക്സ് ഗാനങ്ങളൊരുക്കുന്നു. സത്യം സിനിമാസിന്റെ ബാനറിൽ എ.ജി. പ്രേമചന്ദ്രനാണ് സിനിമ നിർമിക്കുന്നത്.