ശ്രീകുമാറും സ്നേഹയും വിവാഹിതരായി
Wednesday, December 11, 2019 2:47 PM IST
എസ്.പി. ശ്രീകുമാറും സ്നേഹ ശ്രീകുമാറും വിവാഹിതരായി. എറണാകുളം പൂർണത്രയീശ അമ്പലത്തിൽ വച്ച് നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.
മറിമായം എന്ന ടെലിവിഷൻ പരിപാടിയിലൂടെ പ്രശസ്തി നേടിയ ഇരുവരും നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. പൃഥ്വിരാജ് നായകനായ മെമ്മറീസിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച ശ്രീകുമാർ മികച്ച അഭിനയമാണ് കാഴ്ചവെച്ചത്.