ജഗതിയോട് ചോദിച്ചു: നിനക്ക് കോമഡി അഭിനയിച്ചൂടെ? താരം പറഞ്ഞ മറുപടി...
Sunday, January 24, 2021 5:29 PM IST
മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാർ ഹാസ്യതാരമായ കഥ പറഞ്ഞ് ശ്രീകുമാരൻ തമ്പി. ഹാസ്യനടനാകാൻ ജഗതി ശ്രീകുമാർ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്നും നായകനും സ്വഭാവനടനുമൊക്കെ ആകാനാണ് അന്ന് എത്തിയതെന്നും അദ്ദേഹം പറയുന്നു.
നിനക്ക് കോമഡി അഭിനയിച്ചൂടെ എന്ന് ചോദിച്ചപ്പോൾ സർ... അടൂർഭാസി, ബഹദൂർ, കുതിരവട്ടം പപ്പു, പട്ടം സദൻ... ഇവരോടൊക്കെ മത്സരിച്ച് ഞാൻ എന്താകാനാ... എന്നാണ് ശ്രീകുമാർ തിരിച്ചു ചോദിച്ചതെന്നും ശ്രീകുമാരൻ തമ്പി പറയുന്നു.
ഇന്നത്തെ സാഹചര്യമായിരുന്നില്ല അന്ന്. നായകനാകണമെങ്കിൽ പ്രേംനസീറിനോടും മധുവിനോടും മത്സരിക്കണം. അങ്ങനെ അന്പിളിയോട് കോമഡി ട്രൈ ചെയ്യാൻ പറഞ്ഞു. സാന്പത്തികമായി ബുദ്ധിമുട്ടിലായപ്പോൾ ചെറിയൊരു കന്പനിയിലെ മെഡിക്കൽ റെപ്രസെന്റേറ്റീവായും അന്പിളിക്ക് ജോലി നോക്കേണ്ടിവന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.