ജഗതിയുടെ മകൾ ശ്രീലക്ഷ്മി വിവാഹിതയാകുന്നു
Friday, November 15, 2019 7:19 PM IST
നടൻ ജഗതീ ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്മി വിവാഹിതയാകുന്നു. വിവാഹത്തിലേക്ക് കടക്കുന്നുവെന്ന സന്തോഷം ശ്രീലക്ഷ്മി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തു വിട്ടത്. ഭാവി വരന്റെ കൈ ചേർത്തുപിടിച്ച ചിത്രത്തിന് താഴെ താരം എഴുതയതിങ്ങനെ: ‘ഇന്ന് ഈ ദിവസം മുതല്‍ നീ ഒറ്റയ്ക്ക് ആയിരിക്കില്ല നടക്കുന്നത്. എന്റെ ഹൃദയം നിനക്ക് ആശ്രയയവും എ കൈ നിനക്ക് വീടുമായിരിക്കും’.
ഇതിന് പിന്നാലെയാണ് ഒരു പ്രമുഖ മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ വിവാഹ കാര്യവും പ്രണയവും തുറന്ന് പറയുന്നത്. ജിജിൻ ജഹാംഗീർ ആണ് ശ്രീലക്ഷ്മിയുടെ വരൻ. അഞ്ചുവർഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചതെന്നും ലക്ഷ്മി പറയുന്നു.
2016ൽ സിനിമാലോകത്ത് എത്തിയെങ്കിലും ഈ മേഖലയിൽ ശോഭിക്കാൻ താരത്തിന് കഴിഞ്ഞിരുന്നില്ല. ബിഗ് ബോസ് ഷോയിലൂടെയും വേദികളിൽ അവതാരകയായും എല്ലാവരുടേയും മനസിൽ ഇടം നേടാൻ താരത്തിന് കഴിഞ്ഞിരുന്നു.
മസ്കറ്റിലെ ഷിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പിന്റെ മാര്‍ക്കറ്റിംഗ് രംഗത്ത് ജോലി ചെയ്യുകയാണ് ശ്രീലക്ഷ്മി ഇപ്പോള്‍. വരനും ദുബായിയില്‍ തന്നെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവാഹത്തെക്കുറിച്ചുള്ള മറ്റു വിവരങ്ങളൊന്നുമില്ല. ഇക്കാര്യങ്ങളെക്കുറിച്ചെല്ലാം താരം സോഷ്യൽ മീഡിയയിലൂടെ പുറത്ത് പറയുമെന്ന ആകാംക്ഷയിൽ കാത്തിരിക്കു കയാണ് ആരാധകർ.