സിനിമയിൽ നിന്നും ദുരനുഭവങ്ങളുണ്ടായിട്ടില്ല: സുചിത്ര
Thursday, October 10, 2019 10:19 AM IST
എട്ട് ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ച ശേഷമാണ് 1990ൽ റിലീസ് ചെയ്ത നമ്പർ 20 മദ്രാസ് മെയിൽ എന്ന ചിത്രത്തിലൂടെ നടി സുചിത്ര നായികാ നിരയിലേക്ക് ഉയരുന്നത്. 2002ൽ പുറത്തിറങ്ങിയ ആഭരണച്ചാർത്ത് എന്ന ചിത്രത്തിനുശേഷം വിവാഹിതയായി അമേരിക്കയിൽ ചേക്കേറിയ സുചിത്ര പിന്നീട് അഭിനയ രംഗത്തെത്തിയില്ല.
ഒരു കാലത്ത് ഹാസ്യപ്രാധാന്യമേറിയ വിജയചിത്രങ്ങളിലെ സ്ഥിരം നായികയായിരുന്നു സുചിത്ര. ഏതാണ്ട് ഒരു ദശകത്തിലേറെ മലയാള സിനിമാരംഗത്തുണ്ടായിട്ടും തനിക്കിതേവരെ മീ ടു അനുഭവങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്ന് സുചിത്ര പറയുന്നു. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് നടി ഇങ്ങനെ അഭിപ്രായപ്പെട്ടത്.
സിനിമാരംഗത്ത് ആരിൽ നിന്നും മോശം അനുഭവമുണ്ടായിട്ടില്ലെന്നതാണ് സത്യം. മറ്റു സിനിമാ പ്രവർത്തകർക്കൊപ്പമുള്ളപ്പോൾ തനിക്ക് സുരക്ഷിതത്വ ബോധമുണ്ടായിരുന്നു. അവർ കൂടെയുള്ളപ്പോൾ ധൈര്യമായിരുന്നു- സുചിത്ര പറഞ്ഞു.