സൂപ്പര്‍സ്റ്റാര്‍ കല്യാണി... ചിത്രീകരണം ഉടന്‍
Sunday, July 25, 2021 5:15 PM IST
ഒരു മസാല വിപ്ലവവുമായി സൂപ്പര്‍ സ്റ്റാര്‍ കല്യാണി എന്ന ചിത്രം വരുന്നു. ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം തിരുവനന്തപുരം ഭാരത് ഭവനില്‍ നടന്നു. മന്ത്രി ജി.ആര്. അനില്‍ ഭദ്രദീപം തെളിയിച്ചു.
രജീഷ് തെറ്റിയോട് എഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം ജീവന് ടാക്കീസിനു വേണ്ടി വിക്ടര്‍ ജിബ്സണ് നിര്‍മിക്കുന്നു. ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ പ്രശസ്ത നടന് ജയന് ചേര്‍ത്തല നിര്‍വഹിച്ചു. ഫസ്റ്റ് ക്ലാപ്പ് നടന് എം.ആര്. ഗോപകുമാര്‍ നിര്‍വഹിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന പൂജാ ചടങ്ങില്‍ പ്രമുഖ സിനിമാ പ്രവര്‍ത്തകര്‍ പങ്കെടുത്തു.
ഒരു മസാല വിപ്ലവം എന്നാണ് ചിത്രത്തിന്റെ ടാഗ്ലൈൻ. രജീഷ് തെറ്റിയോടിന്റെ വരികൾക്ക് സുരേഷ് കാര്‍ത്തിക് ഈണംപകരുന്നു. ഹരികൃഷ്ണന്, ഡയാന ഹമീദ്, ലെന, ജയന് ചേര്‍ത്തല, സന്തോഷ് കീഴാറ്റൂര്‍, മീനാക്ഷി, അരുണ്‍ ഗോപന് എന്നിവരോടൊപ്പം മറ്റ് താരങ്ങളും അണിനിരക്കുന്നു. തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലായി ഉടന്‍ ചിത്രീകരണം ആരംഭിക്കും.