ഒന്നാം വിവാഹവാർഷികത്തിന് ദിവസങ്ങൾ ബാക്കി; ശ്വേത ബസു വിവാഹമോചിതയാകുന്നു
Wednesday, December 11, 2019 9:32 AM IST
ഭർത്താവ് രോഹിത് മിത്തലുമായുള്ള വിവാഹബന്ധം വേർപെടുത്തുവാനൊരുങ്ങി നടി ശ്വേത ബസു. 2018 ഡിസംബർ 13ന് വിവാഹിതരായ ഇരുവരുടെയും വിവാഹവാർഷികത്തിന് ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് വിവാഹമോചിതരാകുവാനുള്ള തീരുമാനം ആരാധകരെ അറിയിച്ചത്.
"ഞാനും രോഹിതും വിവാഹബന്ധം വേർപെടുത്തുവാൻ തീരുമാനിച്ചിരിക്കുകയാണ്. ഞങ്ങൾ രണ്ടുപേരും ഒരുപോലെ സ്വീകരിച്ച തീരുമാനമാണിത്. കുറച്ച് മാസങ്ങളായി ഇതെക്കുറിച്ചുള്ള ആലോചനയിലാണ്. രണ്ട് പേരും രണ്ടായി തന്നെ ജീവിക്കുന്നതാണ് നല്ലതെന്ന തീരുമാനത്തിൽ ഞങ്ങളെത്തി'.
"എല്ലാ പുസ്തകങ്ങളും പൂർണമായും വായിക്കാനാകണമെന്നില്ല. പുസ്തകം മോശമായതല്ല അതിന് കാരണം, വായിക്കാൻ കഴിയാത്തതാണ്. ചിലതെല്ലാം പൂർത്തിയാക്കാതെ അവസാനിപ്പിക്കുന്നതാണ് നല്ലത്. അതിന് പലകാരണങ്ങളുണ്ടാകാം. പകരം വയ്ക്കാനാകാത്ത ഓർമകൾ തന്നതിനും എപ്പോഴും പ്രചോദനമായതിനും രോഹിതിനോട് ഞാൻ നന്ദി പറയുന്നു. മുൻപോട്ടുള്ള ജീവിതത്തിന് എല്ലാവിധ ആശംസകളും നേരുന്നു'. ശ്വേത ഇൻസ്റ്റഗ്രാമിൽ കുറിച്ചു.