പത്തുവർഷത്തെ പ്രണയത്തിന് സാഫല്യം; ബോളിവുഡ് നടി തപ്സി പന്നു വിവാഹിതയാകുന്നു
Wednesday, February 28, 2024 10:03 AM IST
നടി തപ്സി പന്നു വിവാഹിതയാകുന്നു. ദീർഘകാല സുഹൃത്തും ബാഡ്മിന്റൺ താരവുമായ മാത്യാസ് ബോയാണ് വരൻ. ഇരുവരും പത്തുവർഷത്തിലധികമായി പ്രണയത്തിലാണ്. സിഖ്-ക്രിസ്ത്യൻ ആചാരപ്രകരമായിരിക്കും വിവാഹം.
രാജസ്ഥാനിലെ ഉദയ്പൂരിലായിരിക്കും വിവാഹചടങ്ങുകൾ നടക്കുകയെന്നും കുടുംബക്കാരും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുക്കുകയെന്നും ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
മാര്‍ച്ച് അവസാനമായിരിക്കും വിവാഹം. അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തപ്സി കാമുകനെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു.
ആദ്യ സിനിമ ചാഷ്മേ ബദ്ദൂർ പുറത്തിറങ്ങിയ വർഷത്തിലാണ് മത്യാസിനെ കണ്ടുമുട്ടിയതെന്നും അന്നുമുതൽ ഞാൻ ഒരേ വ്യക്തിയോടൊപ്പമാണെന്നും അവർ പറഞ്ഞു. ഈ ബന്ധത്തിൽ താൻ വളരെ സന്തോഷവതിയാണെന്നും താരം പറഞ്ഞു.
അതേസമയ വോ ലഡ്കി ഹേ കഹാൻ എന്ന കോമഡി ഡ്രാമ ചിത്രത്തിലാണ് തപ്സി അഭിനയിക്കുന്നത്. അർഷാദ് സയ്യിദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രതീക് ബബ്ബർ, പ്രതീക് ഗാന്ധി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ഷാരുഖ് ഖാൻ നായകനായ ഡങ്കിയാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ തപ്സിയുടെ ചിത്രം.