ഉ​ദ്വേ​ഗം നി​റ​യ്ക്കു​ന്ന നി​മി​ഷ​ങ്ങ​ൾ; ദി​ലീ​പി​ന്‍റെ ‘ത​ങ്ക​മ​ണി’​ടീ​സ​ർ
Friday, December 1, 2023 1:40 PM IST
ദി​ലീ​പി​നെ നാ​യ​ക​നാ​ക്കി ര​തീ​ഷ് ര​ഘു​ന​ന്ദ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ത​ങ്ക​മ​ണി​യു​ടെ ടീ​സ​ർ പു​റ​ത്തി​റ​ങ്ങി. അ​ത്യ​ന്തം ആ​കാം​ഷ ജ​നി​പ്പി​ക്കു​ന്ന സം​ഭ​വ​മു​ഹൂ​ർ​ത്ത​ങ്ങ​ളാ​ണ് ടീ​സ​റി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

നീ​ത പി​ള​ള, പ്ര​ണി​ത സു​ഭാ​ഷ് എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ൽ നാ​യി​ക​മാ​രാ​യി എ​ത്തു​ന്ന​ത്. അ​ജ്മ​ൽ അ​മീ​ർ, സു​ദേ​വ് നാ​യ​ർ, സി​ദ്ദീ​ഖ്, മ​നോ​ജ് കെ.​ജ​യ​ൻ, കോ​ട്ട​യം ര​മേ​ഷ്, മേ​ജ​ർ ര​വി, സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ർ, അ​സീ​സ് നെ​ടു​മ​ങ്ങാ​ട്, തൊ​മ്മ​ൻ മാ​ങ്കു​വ, ജി​ബി​ൻ ജി., ​അ​രു​ൺ ശ​ങ്ക​ര​ൻ, മാ​ള​വി​ക മേ​നോ​ൻ, ര​മ്യ പ​ണി​ക്ക​ർ, മു​ക്ത, ശി​വ​കാ​മി, അം​ബി​ക മോ​ഹ​ൻ, സ്മി​നു എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ വേ​ഷ​മി​ടു​ന്നു.



സൂ​പ്പ​ർ ഗു​ഡ് ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ആ​ർ.​ബി. ചൗ​ധ​രി, ഇ​ഫാ​ർ മീ​ഡി​യ​യു​ടെ ബാ​ന​റി​ൽ റാ​ഫി മ​തി​ര എ​ന്നി​വ​ർ ചേ​ർ​ന്നു നി​ർ​മി​ക്കു​ന്ന ചി​ത്ര​മാ​ണ് ‘ത​ങ്ക​മ​ണി’.

ഛായാ​ഗ്ര​ഹ​ണം: മ​നോ​ജ് പി​ള്ള. എ​ഡി​റ്റിം​ഗ്: ശ്യാം ​ശ​ശി​ധ​ര​ൻ. വി​ല്യം ഫ്രാ​ൻ​സി​സ് ആ​ണ് ‘ത​ങ്ക​മ​ണി’​ക്കു വേ​ണ്ടി സം​ഗീ​ത​മൊ​രു​ക്കു​ന്ന​ത്. ബി.​ടി. അ​നി​ൽ കു​മാ​ർ ഗാ​ന​ര​ച​ന നി​ർ​വ​ഹി​ക്കു​ന്നു.

1987ല്‍ ​പി.​ജി വി​ശ്വം​ഭ​ര​ന്‍ സം​വി​ധാ​നം ചെ​യ്ത ‘ഇ​താ സ​മ​യ​മാ​യി’ എ​ന്ന ചി​ത്ര​വും ത​ങ്ക​മ​ണി സം​ഭ​വ​ത്തെ ആ​സ്പ​ദ​മാ​ക്കി ത​യാ​റാ​ക്കി​യ​താ​ണ്.

റോ​യ​ല്‍ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ല്‍ അ​ച്ച​ന്‍​കു​ഞ്ഞ് നി​ർ​മി​ച്ച സി​നി​മ​യി​ല്‍ ര​തീ​ഷ്,ശാ​രി, ജ​നാ​ര്‍​ദ്ദ​ന​ന്‍, പ്ര​താ​പ് ച​ന്ദ്ര​ന്‍, എം.​ജി. സോ​മ​ന്‍, കു​ണ്ട​റ ജോ​ണി തു​ട​ങ്ങി​യ താ​ര​ങ്ങ​ളാ​ണ് അ​ഭി​ന​യി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.