തൃശൂർപൂരം ക്രിസ്മസിനെത്തും
Monday, November 11, 2019 9:42 AM IST
ജയസൂര്യ നായകനാകുന്ന തൃശൂർ പൂരത്തിന്റെ റിലീസ് പ്രഖ്യാപിച്ചു ചിത്രം ഡിസംബർ 20ന് തീയറ്ററുകളിലെത്തും. തൃശൂരിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന സിനിമയിൽ സ്വാതി റെഡ്ഡിയാണ് നായിക.
സാബു മോൻ, ശ്രീജിത്ത് രവി, വിജയ് ബാബു, ഗായത്രി അരുണ്‍, മല്ലിക സുകുമാരൻ എന്നിവരും മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
തൃശൂർ, കോയമ്പത്തൂർ, ഹൈദരാബാദ് എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രം നിർമിക്കുന്നത്.