നിർമാണം ടിനി ടോം, നായകൻ സുരാജ്; ഉദയ വരുന്നു
Thursday, September 17, 2020 12:09 PM IST
സുരാജ് വെഞ്ഞാറമ്മൂടിനെയും ശ്രീനാഥ് ഭാസിയെയും പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ധീരജ് ബാല സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഉദയയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ എത്തി. ചിത്രത്തിന്‍റെ ഫുട്ബോൾ പശ്ചാത്തലം സൂചിപ്പിച്ചുകൊണ്ടുള്ള പോസ്റ്റർ നടൻ മമ്മൂട്ടിയാണ് തന്‍റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്.
നടൻ ടിനി ടോം നിർമാണ രംഗത്തേക്ക് ചുവടുവയ്ക്കുന്നു എന്ന പ്രത്യേകതയും ഉദയയ്ക്കുണ്ട്.
ധീരജ് ബാലയും വിജീഷ് വിശ്വവും ചേർന്നാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.
സംഗീതം ജേക്സ് ബിജോയ്. അരുൺ ഭാസ്ക്കർ ഛായാഗ്രഹണവും സുനിൽ എസ്. പിള്ള ചിത്രസംയോജനവും നിർവഹിക്കുന്നു.