2019ലെ ടോപ്പ് 10 നായികമാർ
Saturday, January 4, 2020 11:58 AM IST
മ​ല​യാ​ള സി​നി​മ​യു​ടെ നാ​യി​കാ വ​സ​ന്ത​ങ്ങ​ളി​ൽ പോ​യ വ​ർ​ഷം പ്രേ​ക്ഷ​ക മ​ന​സ് കീ​ഴ​ട​ക്കി​യ നാ​യ​ക​മാ​ർ ഒ​രു​പി​ടി​യു​ണ്ട്. പു​തു​മു​ഖ​ങ്ങ​ളും സീ​നി​യേ​ഴ്സും ഒ​രു​പോ​ലെ ഇ​ടം പി​ടി​ച്ച പ​ട്ടി​ക​യി​ൽ ഇ​ക്കു​റി പു​തി​യ പ്ര​തി​ഭ​ക​ളാ​ണ് ആ​ദ്യ​സ്ഥാ​ന​ങ്ങ​ൾ നേ​ടി​യി​രി​ക്കു​ന്ന​ത്. 2019-ന്‍റെ നാ​യി​ക​മാ​രാ​യി വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന​ത് അ​ഹാ​ന കൃ​ഷ്ണ​യേ​യും അ​ന്നാ ബെ​ന്നി​നേ​യു​മാ​ണ്.



ടോ​വി​നോ നാ​യ​ക​നാ​യി എ​ത്തി​യ ലൂ​ക്കാ​യി​ലെ നി​ഹാ​രി​ക എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ലൂ​ടെ കാ​ന്പു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​നാ​യാ​സം അ​വ​ത​രി​പ്പി​ക്കാ​ൻ ക​ഴി​വു​റ്റ പ്ര​തി​ഭ​യാ​ണു താ​നെ​ന്നു അ​ഹാ​ന തെ​ളി​യി​ച്ചു ക​ഴി​ഞ്ഞു. പ​ല​പ്പോ​ഴും നാ​യ​ക​നേ​ക്കാ​ളും ക​യ്യ​ടി നേ​ടാ​നും അ​ഹാ​ന​യ്ക്കു സാ​ധി​ച്ചി​ട്ടു​ണ്ട്. കു​ന്പ​ള​ങ്ങി നൈ​റ്റ്സി​ലൂ​ടെ നാ​യി​ക​യാ​യി തു​ട​ക്കം കു​റി​ച്ച അ​ന്നാ ബെ​ൻ ഹെ​ല​നി​ലൂ​ടെ വി​ജ​യം വീ​ണ്ടും ആ​വ​ർ​ത്തി​ച്ചു. കു​ന്പ​ള​ങ്ങി​യി​ൽ നാ​ട്ടി​ൻ പു​റ​ത്തു​കാ​രി​പെ​ണ്‍​കു​ട്ടി​യാ​യി ഇ​ഷ്ടം നേ​ടി​യ അ​ന്നാ സ​ർ​വൈ​വ​ൽ ത്രി​ല്ല​റാ​യി എ​ത്തി​യ ഹെ​ല​നി​ലൂ​ടെ പ്രേ​ക്ഷ​ക​രെ ശ​രി​ക്കും ഞെ​ട്ടി​ക്കു​ക​യാ​യി​രു​ന്നു.

മൈ​ൻ​ഡ് ബ്ലോ​വി​ങ് പ്ര​ക​ട​ന​വു​മാ​യാ​ണ് പാ​ർ​വ​തി തി​രു​വോ​ത്ത് എ​ത്തി​യ​ത്. ആ​സി​ഡ് അ​ക്ര​മ​ണ​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി​യു​ടെ ജീ​വി​ത​വും അ​തി​ജീ​വ​ന​വു​മൊ​ക്കെ ഉ​യ​രേ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ ഹൃ​ദ​യ​ങ്ങ​ളി​ൽ പ്ര​തി​ഷ്ടി​ക്കാ​ൻ പാ​ർ​വ​തി​ക്കു ക​ഴി​ഞ്ഞു. പി​ന്നാ​ലെ വ​ന്ന വൈ​റ​സി​ലെ ഡോ​ക്ട​ർ ക​ഥാ​പാ​ത്ര​വും പാ​ർ​വ​തി​യാ​ലാ​ണ് ജി​വ​ൻ തു​ടി​ച്ചു നി​ൽ​ക്കു​ന്ന​ത്.



ഏ​റെ നാ​ളി​നു ശേ​ഷം തെ​ന്നി​ന്ത്യ​ൻ ലേ​ഡി സൂ​പ്പ​ർ​സ്റ്റാ​ർ ന​യ​ൻ​താ​ര മ​ല​യാ​ള​ത്തി​ലേ​ക്കു എ​ത്തി​യ​പ്പോ​ൾ പ്രേ​ക്ഷ​ക ഇ​ഷ്ടം കൂ​ടു​ത​ൽ നേ​ടാ​ൻ സാ​ധി​ച്ചി​ട്ടു​ണ്ട്. ലൗ​വ് ആ​ക്ഷ​ൻ ഡ്രാ​മ​യി​ലെ ശോ​ഭ​യാ​യി ചി​ത്ര​ത്തി​ന്‍റെ വി​ജ​യ​ഘ​ട​ക​മാ​യി മാ​റാ​ൻ ന​യ​ൻ​സി​നു സാ​ധി​ച്ചു.

ലൂ​സി​ഫ​റി​ലെ ശ​ക്ത​മാ​യ ക​ഥാ​പാ​ത്ര​ത്തി​നു ശേ​ഷം മ​ഞ്ജു വാ​ര്യ​ർ ത​മി​ഴി​ക​ത്തേ​ക്കു തു​ട​ക്കം കു​റി​ച്ച​പ്പോ​ഴും വി​ജ​യം ആ​വ​ർ​ത്തി​ക്കാ​ൻ സാ​ധി​ച്ചു. ധ​നു​ഷി​നു നാ​യി​ക​യാ​യി അ​സു​ര​നി​ലൂ​ടെ തി​ള​ങ്ങി​യ മ​ഞ്ജു വാ​ര്യ​ർ ക്രി​സ്മ​സ് റി​ലീ​സ് പ്ര​തി പൂ​വ​ൻ കോ​ഴി​യി​ലൂ​ടെ സോ​ളോ ഹി​റ്റും നേ​ടി​ക്ക​ഴി​ഞ്ഞി​രു​ന്നു.



മാ​ന​സി​ക വൈ​ക​ല്യ​മു​ള്ള ക​ഥാ​പാ​ത്ര​മാ​യെ​ത്തി ക​ള​രി അ​ഭ്യാ​സ​ത്തി​ലൂ​ടെ വി​സ്മ​യി​പ്പി​ച്ച് മി​ക​ച്ച ന​ടി​യാ​ണു താ​നെ​ന്നു തെ​ളി​യി​ക്കു​ക​യാ​യി​രു​ന്നു അ​തി​ര​നി​ലൂ​ടെ സാ​യി പ​ല്ല​വി​യും. മു​ന്പ് ക​ണ്ട എ​ല്ലാ ക​ഥാ​പാ​ത്ര​ങ്ങ​ളി​ൽ നി​ന്നും പൂ​ർ​ണ​മാ​യും മാ​റി​യു​ള്ള പ​ക​ർ​ന്നാ​ട്ട​മാ​യി​രു​ന്നു സാ​യി​യി​ൽ നി​ന്നും ഇ​ക്കു​റി ക​ണ്ട​ത്. ‌

ഏ​റെ ച​ല​ച്ചി​ത്ര മേ​ള​ക​ളി​ൽ പ്ര​ശം​സ​യേ​റ്റു​വാ​ങ്ങി​യ ചോ​ല​യ്ക്കു പി​ന്നാ​ലെ സ്റ്റാ​ൻ​ഡ് അ​പ് കെ​മേ​ഡി​യ​ന്‍റെ വേ​ഷ​ത്തി​ൽ എ​ത്തി നി​മി​ഷ​യും മു​ൻ​പ​ന്തി​യി​ൽ ഇ​ടം നേ​ടു​ന്നു​ണ്ട്. സ്റ്റാ​ൻ​ഡ് അ​പ്പ്, ഫൈ​ന​ൽ​സ്, ജൂ​ണ്‍ എ​ന്നീ ചി​ത്ര​ങ്ങ​ളി​ലൂ​ടെ​യാ​ണ് ര​ജീ​ഷ തി​ള​ങ്ങു​ന്ന​ത്. ക​ഥാ​പാ​ത്ര​ത്തി​ന്‍റെ മാ​ന​റി​സ​ങ്ങ​ളെ ത​ന്‍റേ​താ​യ ശൈ​ലി​യി​ൽ അ​വ​ത​രി​പ്പി​ക്കാ​ൻ ക​ഴി​യു​ന്ന​താ​ണ് ര​ജീ​ഷ​യു​ടെ വി​ജ​യം.



വി​ജ​യ് സൂ​പ്പ​റും പൗ​ർ​ണ​മി​യും സ​മ്മാ​നി​ച്ച മി​ക​ച്ച തു​ട​ക്ക​ത്തോ​ടെ​യാ​ണ് ഐ​ശ്വ​ര്യ ല​ക്ഷ്മി 2019-ലെ​ത്തി​യ​ത്. പി​ന്നീ​ട് ത​മി​ഴി​ൽ തു​ട​ക്കം കു​റി​ച്ച് ആ​ക്ഷ​നി​ലൂ​ടെ വി​ശാ​ലി​ന്‍റെ നാ​യ​ക​യാ​യി ശ്ര​ദ്ധ നേ​ടാ​നും ഐ​ശ്വ​ര്യ​യ്ക്കു ക​ഴി​ഞ്ഞു.



മ​ധു​രാ​ജ​യി​ൽ ത​ന്‍റേ​ടി​യാ​യ ക​ഥാ​പാ​ത്ര​മാ​യെ​ത്തി​യ അ​നു​ശ്രീ​യാ​ണ് പ​ട്ടി​ക​യി​ലെ അ​വാ​സാ​ന നാ​യി​ക. ക്രി​സ്മ​സ് റി​ലീ​സാ​യ മാ ​സാ​ന്‍റാ​യും പ്ര​തി പൂ​വ​ൻ കോ​ഴി​യു​മ​ട​ക്കം ഒ​രു​പി​ടി ചി​ത്ര​ങ്ങ​ളി​ലൂ​ടെ മു​ൻ നി​ര​യി​ൽ സ​ജീ​വ​മാ​കാ​ൻ അ​നു​ശ്രീ​ക്കു ക​ഴി​ഞ്ഞി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.