മോ​ഹ​ൻ​ലാ​ലി​നൊ​പ്പം തൃ​ഷ​യെ​ത്തി
Monday, January 20, 2020 5:17 PM IST
തെ​ന്നി​ന്ത്യ​ൻ സി​നി​മ​യു​ടെ സ്വ​ന്തം താ​ര​മാ​യ തൃ​ഷ മോ​ഹ​ന്‍​ലാ​ലി​നൊ​പ്പ​മു​ള്ള സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ചു തു​ട​ങ്ങി. നി​വി​ൻ പോ​ളി ചി​ത്ര​മാ​യ ഹേ​യ് ജൂ​ഡി​ലൂ​ടെ​യാ​ണ് താ​രം മ​ല​യാ​ള​ത്തി​ലേ​ക്ക് എ​ത്തി​യ​ത്. ജീ​ത്തു ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്ന റാം എന്ന ചി​ത്ര​ത്തി​ന്‍റെ കൊ​ച്ചി​യി​ലെ സെ​റ്റി​ലേ​ക്ക് താ​ര​സു​ന്ദ​രി ജോ​യി​ൻ ചെ​യ്തെ​ന്നു​ള്ള വി​വ​ര​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ള്ള​ത്.

ഡോ​ക്ട​ർ വി​നീ​ത​യാ​യാ​ണ് തൃ​ഷ എ​ത്തു​ന്ന​ത്. മോ​ഹ​ൻ​ലാ​ലി​നൊ​പ്പം അഭിനയിക്കാ​നാ​യി താ​ൻ ആ​ഗ്ര​ഹി​ച്ചി​രു​ന്നു​വെ​ന്നും ആ ​സ്വ​പ്ന​മാ​ണ് റാ​മി​ലൂ​ടെ സ​ഫ​ല​മാ​വു​ന്ന​തെ​ന്നും തൃ​ഷ നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു. ത​മി​ഴ​ക​ത്തി​ന്‍റെ പ്രി​യ താ​ര​മാ​ണെ​ങ്കി​ലും തൃ​ഷ​യോ​ടു മ​ല​യാ​ളി​ക​ൾ​ക്ക് പ്ര​ത്യേ​ക​മാ​യൊ​രു ഇ​ഷ്‌‌ടമു​ണ്ട്. താ​ര​ങ്ങ​ളു​മാ​യും സം​വി​ധാ​യ​ക​രു​മാ​യൊ​ക്കെ അ​ടു​ത്ത ബ​ന്ധ​മാ​ണ് തൃ​ഷ​യ്ക്കു​ള്ള​ത്.

ബി​ഗ് ബ്ര​ദ​റി​ന് ശേ​ഷം മോ​ഹ​ൻ​ലാ​ൽ അ​ഭി​ന​യി​ക്കു​ന്ന ആ​ക്ഷ​ൻ ത്രി​ല്ല​ർ ചി​ത്രം റാ​മി​ന്‍റെ ഷൂ​ട്ടിം​ഗ് പു​രോ​ഗ​മി​ച്ച് വ​രി​ക​യാ​ണ്. ജീ​ത്തു ജോ​സ​ഫും മോ​ഹ​ൻ​ലാ​ലും വീ​ണ്ടും ഒ​രു​മി​ക്കു​ന്നു​വെ​ന്ന് കേ​ട്ട​പ്പോ​ൾ മു​ത​ൽ പ്രേ​ക്ഷ​ക​രും ആ​വേ​ശ​ത്തി​ലാ​ണ്. മോ​ഹ​ൻ​ലാ​ലി​നൊ​പ്പ​മു​ള്ള വ​ര​വ് എ​ങ്ങ​നെ​യാ​യി​രി​ക്കു​മെ​ന്നാ​ണ് പ്രേ​ക്ഷ​ക​ർ​ക്ക് അ​റി​യേ​ണ്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.