രണ്ട് ബ്രഹ്മാണ്ഡ ചിത്രങ്ങളുമായി ടി.എസ്. സുരേഷ് ബാബു
Thursday, October 10, 2019 10:46 AM IST
കോട്ടയം കുഞ്ഞച്ചൻ, ഉപ്പുകണ്ടം ബ്രദേഴ്സ്, സ്റ്റാലിൻ ശിവദാസ് തുടങ്ങി നിരവധി സൂപ്പർമെഗാഹിറ്റ് ചിത്രങ്ങളൊരുക്കിയ ടി.എസ്. സുരേഷ്ബാബു ഒരിടവേളയ്ക്കുശേഷം രണ്ട് ബ്രഹ്മാണ്ഡചിത്രങ്ങളുമായെത്തുന്നു.
ത്രീഡിയിലൊരുക്കുന്ന കടമറ്റത്ത് കത്തനാർ ആണ് ആദ്യചിത്രം. മലയാളം, തമിഴ്, തെലുങ്ക് സിനിമകളിലെ വൻതാരനിരയുമായി ത്രില്ലർ ജോണറിലെത്തുന്ന ബിഗ്ബജറ്റ് ചിത്രം കൂടിയാണ് കടമറ്റത്ത് കത്തനാർ.
ബിഗ്ബജറ്റിൽ വൻതാരനിരയുമായെത്തുന്ന മറ്റൊരു ചിത്രമാണ് ജോണ് എം. കെന്നഡി. ചിത്രത്തിന്റെ തിരക്കഥാ രചന അതിന്റെ അവസാനഘട്ടത്തിലെത്തി നിൽക്കുന്നു.