ലോ​ക്ക​ഴി​ച്ച് മ​ല​യാ​ള സി​നി​മ; "സു​നാ​മി' ചി​ത്രീ​ക​ര​ണം പു​ന​രാ​രം​ഭി​ച്ചു
Monday, June 15, 2020 5:46 PM IST
കോ​വി​ഡ് ഭീ​തി​യി​ൽ‌ സ്തം​ഭി​ച്ച മ​ല​യാ​ള സി​നി​മ​യ്ക്ക് പു​തു​ജീ​വ​ൻ ന​ല്കി സി​നി​മാ​ചി​ത്രീ​ക​ര​ണം പു​ന​രാ​രം​ഭി​ച്ചു. ലാ​ലും മ​ക​ൻ ലാ​ൽ ജൂ​നി​യ​റും ചേ​ർ​ന്ന് സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്ന സു​നാ​മി​യു​ടെ ചി​ത്രീ​ക​ര​ണം എ​റ​ണാ​കു​ളം ക​ച്ചേ​രി​പ്പ​ടി​യി​ലാ​ണ് പു​ന​രാ​രം​ഭി​ച്ച​ത്.

സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശി​ച്ച എ​ല്ലാ മാ​ന​ദ​ണ്ഡ​ങ്ങ​ളോ​ടും കൂ​ടി ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​ന്ന ആ​ദ്യ മ​ല​യാ​ള ചി​ത്ര​വും സു​നാ​മി ത​ന്നെ​യാ​ണ്. സി​നി​മ​യു​ടെ 14 ദി​വ​സ​ത്തെ ചി​ത്രീ​ക​ര​ണ​മാ​ണ് അ​വ​ശേ​ഷി​ക്കു​ന്ന​ത്.

സ​ർ​ക്കാ​ർ മാ​ന​ദ​ണ്ഡം അ​നു​സ​രി​ച്ച് 50 പേ​ർ മാ​ത്ര​മാ​ണ് ചി​ത്രീ​ക​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. തെ​ർ​മ​ൽ സ്കാ​ന​ർ, മാ​സ്കു​ക​ൾ, സാ​നി​റ്റൈ​സ​ർ എ​ന്നി​വ​യും ലൊ​ക്കേ​ഷ​നി​ൽ എ​ത്തി​ച്ചി​ട്ടു​ണ്ട്.



ലാ​ൽ തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന ചി​ത്ര​ത്തി​ൽ ബാ​ലു വ​ർ​ഗീ​സാ​ണ് നാ​യ​ക​ൻ. കൂ​ടാ​തെ ഇ​ന്ന​സെ​ന്‍റ്, മു​കേ​ഷ്, അ​ജു വ​ർ​ഗീ​സ്, സു​രേ​ഷ് കൃ​ഷ്ണ എ​ന്നി​വ​രും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

പാ​ണ്ട ഡാ​ഡ് പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ലാ​ലി​ന്‍റെ മ​രു​മ​ക​ൻ അ​ല​ൻ ആ​ന്‍റ​ണി​യാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.