നയതന്ത്രജ്ഞയായി ജാൻവി കപൂർ, ഒപ്പം റോഷൻ മാത്യു; ഉലാജ് ടീസർ
Wednesday, April 17, 2024 3:23 PM IST
ജാൻവി കപൂർ പ്രധാന വേഷത്തിലെത്തുന്ന ബോളിവുഡ് ചിത്രം ‘ഉലാജ്’ ടീസർ എത്തി. മലയാളി താരം റോഷൻ മാത്യുവും സിനിമയിലുണ്ട്.
സുധാൻസു സരിയ സംവിധാനം ചെയ്യുന്ന സിനിമയിൽ നയതന്ത്രജ്ഞയായി ആയി ജാൻവി എത്തുന്നു. ജംഗ്ലി പിക്ചേഴ്സ് ആണ് നിർമാണം. പർവീസ് ഷെയ്ഖ്–സുദാൻസു സരിയ എന്നിവർ ചേർന്നാണ് തിരക്കഥ. സംഭാഷണം അതിക ചോഹൻ.
ഗുൽഷൻ ദേവയ്യ, രാജേഷ് ടൈലംഗ്, സച്ചിൻ ഖഡേക്കർ, രാജേന്ദ്ര ഗുപ്ത, ജിതേന്ദ്ര ജോഷി എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
ഇന്റർനാഷണൽ ത്രില്ലർ ഗണത്തിൽപെടുത്താവുന്ന സിനിമയിൽ സങ്കീർണത നിറഞ്ഞ കഥാപാത്രമായാണ് ജാൻവി എത്തുന്നത്.
2020ല് ചോക്ഡ് എന്ന ചിത്രത്തിലൂടെയാണ് റോഷൻ ഹിന്ദിയിൽ അരങ്ങേറ്റം കുറിക്കുന്നത്. കഴിഞ്ഞ വർഷം ആലിയ ഭട്ടിനൊപ്പം ഡാര്ലിംഗ്സ് എന്ന ചിത്രത്തിലും റോഷൻ പ്രത്യക്ഷപ്പെട്ടിരുന്നു