ഉണ്ടയുടെ മേക്കിംഗ് വീഡിയൊ പുറത്തുവിട്ടു
Friday, June 14, 2019 10:10 AM IST
മമ്മൂട്ടി നായകനാകുന്ന ഉണ്ടയുടെ മേക്കിംഗ് വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ക്ലീൻ യു സർട്ടിഫിക്കറ്റ് ലഭിച്ച സിനിമ പ്രദർശനം ആരംഭിച്ചു. 131 മിനിട്ട് 45 സെക്കൻഡാണ് സിനിമയുടെ ദൈർഘ്യം. അനുരാഗ കരിക്കൻ വെള്ളത്തിനു ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
ഛത്തീസ്ഗഢിലേക്ക് തെരഞ്ഞെടുപ്പ് ജോലിക്കുന്ന പോകുന്ന മലയാളി പോലീസ് സംഘത്തിന്റെ കഥയാണ് സിനിമ പറയുന്നത്. സബ് ഇൻസ്പെക്ടർ സി.പി. മണികണ്ഠൻ എന്നാണ് സിനിമയിൽ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്.
കലാഭവൻ ഷാജോണ്‍, ഷൈൻ ടോം ചാക്കോ, അർജുൻ അശോകൻ, ജേക്കബ് ഗ്രിഗറി, ദിലീഷ് പോത്തൻ, രഞ്ജിത്, സുധി കോപ്പ, ആസിഫ് അലി, വിനയ് ഫോർട്ട് തുടങ്ങിയവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
എട്ട് കോടി രൂപ ബജറ്റിലാണ് സിനിമ നിർമിച്ചിരിക്കുന്നത്.