‘മേ​ൽ​പ്പ​ടി​യാ​ന് ’ഇ​ത്ര​യ്ക്ക് മസിൽ വേ​ണ്ട..!
Saturday, December 14, 2019 12:41 PM IST
ഫിറ്റ്ന​സി​ന് വ​ള​രെ​യേ​റെ ശ്ര​ദ്ധ കൊ​ടു​ക്കു​ന്ന താ​ര​മാ​ണ് ഉ​ണ്ണി മു​കു​ന്ദ​ൻ. ബ​ലി​ഷ്ഠ​മാ​യ ശ​രീ​രം കാ​ത്തു സൂ​ക്ഷി​ക്കു​ന്ന​തി​ൽ വി​ട്ടു​വീ​ഴ്ച​യി​ല്ല. താ​നി​തു​വ​രെ സി​നി​മ​യ്ക്കു​വേ​ണ്ടി മ​സി​ൽ ഉ​ണ്ടാ​ക്കി​യി​ട്ടി​ല്ലെ​ന്നാ​ണ് ഉ​ണ്ണി മു​കു​ന്ദ​ൻ പ​റ​യു​ന്ന​ത്. ഇ​പ്പോ​ൾ തീയ​റ്റ​റുകളി​ൽ നി​റ​ഞ്ഞ സ​ദ​സി​ൽ പ്ര​ദ​ർ​ശ​നം തു​ട​രു​ന്ന മാ​മാ​ങ്ക​ത്തി​ലെ ച​ന്ദ്രോ​ത്ത് പ​ണി​ക്ക​ർ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കാ​ൻ ഉ​ണ്ണി മു​കു​ന്ദ​ന് തു​ണ​യാ​യ​തും ഈ ​ഫി​റ്റ്ന​സ് ത​ന്നെ.

എ​ന്നാ​ൽ ഇ​പ്പോ​ൾ ഈ ​മ​സി​ലൊ​ക്കെ ‍ഉ​പേ​ക്ഷി​ക്കേ​ണ്ടി വ​ന്ന വി​ഷ​മ​ത്തി​ലാ​ണ് ഉ​ണ്ണി മു​കു​ന്ദ​ൻ. ഉ​ണ്ണി മു​കു​ന്ദ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന മേ​ൽ​പ്പ​ടി​യാ​ൻ എ​ന്ന ചി​ത്ര​ത്തി​ലെ ക​ഥാ​പാ​ത്ര​ത്തി​ന് ഇ​ത്ര​യ്ക്ക് മ​സി​ലൊ​ന്നും ആ​വ​ശ്യ​മി​ല്ല​ത്രേ.

ഈ ​ക​ഥാ​പാ​ത്ര​ത്തി​നു​വേ​ണ്ടി മ​സി​ലൊ​ക്കെ ഉ​പേ​ക്ഷി​ക്കാ​ൻ ത​യാ​റെ​ടു​ക്കു​ക​യാ​ണ് ഉ​ണ്ണി മു​കു​ന്ദ​ൻ. ര​ണ്ടു വ​ർ​ഷ​ത്തെ ക​ഠി​നാ​ധ്വാ​നം കൊ​ണ്ട് സൃ​ഷ്ടി​ച്ചെ​ടു​ത്ത​താ​ണ് ഈ ​മ​സി​ലു​ക​ൾ. ഇ​പ്പോ​ൾ വ​യ​റൊ​ക്കെ വ​ന്നു എ​ന്നാ​ണ് ഉ​ണ്ണി പ​റ​യു​ന്ന​ത്.എ​ന്താ​യാ​ലും ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പൂ​ർ​ണ​ത​യ്ക്കു​വേ​ണ്ടി ത​ന്‍റെ ഇ​ഷ്ട​ങ്ങ​ൾ വേ​ണ്ടെ​ന്നു വ​യ്ക്കു​ക​യാ​ണ് ഉ​ണ്ണി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.