ജയസൂര്യ-പ്രജേഷ് കൂട്ടുകെട്ടിന്റെ "വെള്ളം'; പൂജ കഴിഞ്ഞു
Friday, November 8, 2019 3:51 PM IST
ജയസൂര്യയെ നായകനാക്കി പ്രജേഷ് സെൻ ഒരുക്കുന്ന "വെള്ളം' എന്ന സിനിമയുടെ പൂജ കഴിഞ്ഞു. സംവിധായകൻ സിദ്ധിഖാണ് സ്വിച് ഓണ്കർമം നിർവഹിച്ചത്. നവംബർ 15ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
ക്യാപ്റ്റനു ശേഷം ജയസൂര്യയെ നായകനാക്കി പ്രജേഷ് സെൻ ഒരുക്കുന്ന സിനിമയാണ് വെള്ളം. സംയുക്ത മേനോനാണ് ചിത്രത്തിലെ നായിക. ദിലീഷ് പോത്തൻ, സിദ്ധിഖ്, ഇടവേള ബാബു, ജാഫർ ഇടുക്കി, സന്തോഷ് കീഴാറ്റൂർ, നിർമൽ പാലാഴി, വിജിലേഷ്, സ്നേഹ പാലേരി എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഫ്രണ്ട്ലി പ്രൊഡക്ഷൻസിന്റെ ബാനറിൽ മനു പി. നായർ, ജോണ് കുടിയാൻമല എന്നിരാണ് സിനിമ നിർമിക്കുന്നത്.