നായികയെ എടുത്ത് വട്ടം കറക്കി; തലകറങ്ങി അരുണും നിക്കിയും
Tuesday, September 10, 2019 12:15 PM IST
ഒമർ ലുലു സംവിധാനം ചെയ്യുന്ന ധമാക്കയുയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇപ്പോഴിത സിനിമയിലെ ലൊക്കേഷനിൽ നിന്നുള്ള ഒരു രംഗമാണ് സോഷ്യൽമീഡിയയിൽ ഏറെ ചിരിയുണർത്തുന്നത്. സിനിമയിലെ നായകൻ അരുണ്‍ നായിക നിക്കി ഗൽറാണിയെ എടുത്തുയർത്തി വട്ടം കറങ്ങുന്നതാണ് വിഡിയോയിലുള്ളത്.
കറക്കം നിർത്തി കഴിയുമ്പോൾ ഇരുവരും തലയ്ക്ക് കൈകൊടുത്ത് നിൽക്കുന്നതാണ് വീഡിയോയിലുള്ളത്. സംവിധായകൻ തന്നെ പങ്കുവച്ച വീഡിയോ ഏറെ ചിരിയുണർത്തുകയാണ്. നവംബറിൽ ചിത്രം തീയറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.