ശങ്കറിന്റെ മകളുടെ വിവാഹത്തിൽ സ്റ്റൈലിഷ് ലുക്കിൽ വിജയിയുടെ മകൻ ജെയ്സൺ
Saturday, May 4, 2024 3:18 PM IST
സംവിധായകൻ ശങ്കറിന്റെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത നടൻ വിജയിയുടെ മകൻ ജെയ്സൺ സഞ്ജയുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. സ്റ്റൈലിഷ് ലുക്കിൽ നിൽക്കുന്ന താരപുത്രന്റെ ചിത്രം ശങ്കറിന്റെ രണ്ടാമത്തെ മകൾ അതിഥിയാണ് ഇന്‍സ്റ്റഗ്രാമിൽ പങ്കുവച്ചത്.
നീല കുർത്തിയും ജാക്കറ്റും ധരിച്ച് നിൽക്കുന്ന ജെയ്സന്റെ ചിത്രം ഇതോടെ ദളപതി ആരാധകരും ഏറ്റെടുത്തു. സമൂഹമാധ്യമങ്ങളിൽ തീരെ സജീവമല്ലാത്ത ജെയ്സന്റെ ചിത്രങ്ങൾ അധികമൊന്നും പുറത്തുവരാറുമില്ല. അതിൽ തന്നെ കിട്ടിയ ചിത്രം ആഘോഷമാക്കുകയാണ് ആരാധകർ.
അതിഥിയുടെ അടുത്ത സുഹൃത്താണ് ജെയ്സൺ സഞ്ജയ്. അതിഥിക്കും ജെയ്സണുമൊപ്പം പ്രണവ് ഉണ്ണി, അർജിത്ത് ശങ്കർ, ഐശ്വര്യ ശങ്കർ എന്നിവരെയും ചിത്രങ്ങളിൽ കാണാം.
കഴിഞ്ഞ മാസം ഏപ്രിൽ 15നായിരുന്നു ശങ്കറിന്റെ മകൾ ഐശ്വര്യയുടെ വിവാഹം നടന്നത്. തരുൺ കാർത്തികേയനാണ് വരൻ.