വൈ​റ​സി​ന് ര​ണ്ടാം ഭാ​ഗ​മു​ണ്ടോ?; മ​റു​പ​ടി ന​ല്‍​കി ആ​ഷി​ഖ് അ​ബു
Saturday, March 21, 2020 11:08 AM IST
വൈ​റ​സ് സി​നി​മ​യ്ക്ക് ര​ണ്ടാം ഭാ​ഗ​മു​ണ്ടാ​കു​മോ എ​ന്ന ആ​രാ​ധ​ക​ന്‍റെ ചോ​ദ്യ​ത്തി​ന് കൃ​ത്യ​മാ​യ മ​റു​പ​ടി ന​ല്‍​കി സം​വി​ധാ​യ​ക​ന്‍ ആ​ഷി​ഖ് അ​ബു. കേ​ര​ള​ത്തെ പി​ടി​ച്ചു കു​ലു​ക്കി​യ നി​പ്പ വൈ​റ​സി​നെ ആ​സ്പ​ദ​മാ​ക്കി​യൊ​രു​ക്കി​യ സി​നി​മ​യി​ല്‍ കു​ഞ്ചാ​ക്കോ ബോ​ബ​ന്‍, പാ​ര്‍​വ​തി, ടോ​വി​നൊ, മ​ഡോ​ണ, റി​മാ ക​ല്ലി​ങ്ക​ല്‍, ജോ​ജു, സൗ​ബി​ന്‍ എ​ന്നി​വ​രാ​ണ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച​വ​ര്‍.

ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലെ ആ​സ്‌​ക്ക് മി ​കൊ​സ്റ്റൈ​നി​ലാ​ണ് ആ​രാ​ധ​ക​ന്‍ ആ​ഷി​ഖ് അ​ബു​വി​നോ​ട് സി​നി​മ​യു​ടെ ര​ണ്ടാം ഭാ​ഗ​ത്തെ​ക്കു​റി​ച്ച് ചോ​ദി​ച്ച​ത്. എ​ന്നാ​ല്‍ ഒ​ട്ടും താ​മ​സി​ക്കാ​തെ ത​ന്നെ നോ ​എ​ന്ന മ​റു​പ​ടി ആ​ഷി​ഖ് അ​ബു ന​ല്‍​കി. അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​റു​പ​ടി​ക്ക് വ​ലി​യ പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.