അമിത് ചക്കാലയ്ക്കൽ നായകനാകുന്ന "യുവം': മോഷൻപോസ്റ്റർ എത്തി
Saturday, January 25, 2020 11:29 AM IST
വാരിക്കുഴിയിലെ കൊലപാതകം എന്ന സിനിമയ്ക്ക് ശേഷം അമിത ചക്കാലയ്ക്കൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന യുവം എന്ന സിനിമയുടെ മോഷൻപോസ്റ്റർ പുറത്തുവിട്ടു. നവാഗതനായ പിങ്കു പീറ്ററാണ് സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ഒരു അഭിഭാഷകന്റെ കഥാപാത്രത്തെയാണ് സിനിമയിൽ അമിത് അവതരിപ്പിക്കുന്നത്.
നിർമൽ പാലാഴി, അഭിഷേക് രവീന്ദ്രൻ, ഇന്ദ്രൻസ്, സായി കുമാർ, നെടുമുടി വേണു, കലാഭവൻ ഷാജോണ്‍, ജാഫർ ഇടുക്കി, ചെമ്പിൽ അശോകൻ, ബൈജു ഏഴുപുന്ന, അനീഷ് ജി. മേനോൻ, ജയശങ്കർ എന്നിവരാണ് സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.