എടാ മോനേ...50 അടിച്ചടാ..;50 കോടിയുടെ ആവേശവുമായി ഫഫദും പിള്ളേരും
Wednesday, April 17, 2024 9:06 AM IST
ബോക്സ് ഓഫീസിൽ ആവേശം തീർത്ത് ഫഫദ് ഫാസിലും പിള്ളേരും. ആവേശം റിലീസ് ചെയ്ത് ആറ് ദിവസം പിന്നിടുമ്പോൾ ചിത്രം അൻപത് കോടി ക്ലബ്ബിലെത്തിയിരിക്കുകയാണ്. തുടർച്ചായി അഞ്ച് ദിവസവും മൂന്ന് കോടിക്കു മുകളിൽ കലക്ഷനാണ് കേരളത്തിൽ നിന്നു മാത്രം സിനിമയ്ക്കു ലഭിച്ചത്.
ആദ്യ ദിവസം കേരളത്തിൽ നിന്നും 3.5 കോടി വാരിയപ്പോൾ ആഗോള കലക്ഷനായി ലഭിച്ചത് 10.57 കോടിയായിരുന്നു. പിന്നീട് വന്ന ദിവസങ്ങളിലെല്ലാം ആഗോള കലക്ഷൻ പത്ത് കോടിയായി മാറി.
ഞായറാഴ്ച കേരളത്തിൽ നിന്നും നാലുകോടിക്കടുത്ത് കളക്ഷനാണ് ലഭിച്ചത്. ഞായറാഴ്ച മാത്രം ആഗോള കളക്ഷൻ 11 കോടിയായിരുന്നു. ഞാൻ പ്രകാശൻ ആണ് ഫഹദ് ഫാസിലിന്റെ ആദ്യ അൻപത് കോടി ചിത്രം.