ആക്ഷന്‍ ഹീറോ ബിജുവിലെ വില്ലൻ തൂങ്ങി മരിച്ച നിലയില്‍
Monday, June 27, 2022 10:30 AM IST
ആക്ഷന്‍ ഹീറോ ബിജു, ഇബ, കര്‍മാനി എന്നി സിനിമകളില്‍ വില്ലന്‍ വേഷങ്ങളില്‍ അഭിനയിച്ചിട്ടുള്ള പ്രസാദിനെ(43) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആക്ഷന്‍ ഹീറോ ബിജു ചിത്രത്തില്‍ പ്രസാദ് അഭിനയിച്ച വില്ലന്‍ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
വീടിനു മുന്നിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
കളമശേരി സ്വദേശിയാണ്. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.