ശസ്ത്രക്രിയ മൂന്ന് ദിവസത്തിനകം നടത്തണം; മരണസാധ്യതയുണ്ടെങ്കിലും രക്ഷപ്പെടാനാകുമെന്ന് പ്രതീക്ഷിക്കുന്നു: ബാല
Thursday, March 30, 2023 10:03 AM IST
അസുഖം അറിഞ്ഞപ്പോൾ മുതൽ തനിക്ക് വേണ്ടി പ്രാർഥിച്ചവർക്ക് നന്ദി പറഞ്ഞ് നടൻ ബാല. എലിസബത്തിനൊപ്പം രണ്ടാം വിവാഹവാർഷികത്തിൽ കേക്ക് മുറിച്ചാണ് ബാല എല്ലാവർക്കും നന്ദി അറിയിച്ചത്. ബാലയാണ് വിവാഹവാർഷികം ആഘോഷിക്കുന്ന വീഡിയോ ഫേസ്ബുക്കിൽ പങ്കുവച്ചത്.
മൂന്ന് ദിവസത്തിനുള്ളിൽ ഒരു ശസ്ത്രക്രിയ ഉണ്ടെന്നും അപകടമുണ്ട് എന്നാൽ അതീജിവിക്കാൻ കഴിയുമെന്നും ബാല പറയുന്നു.
എല്ലാവര്ക്കും നമസ്കാരം. ആശുപത്രിയിലാണ്, നിങ്ങളുടെ മുന്നിലേക്ക് താന്‍ വന്നിട്ട് നാളുകളായി. എലിസബത്തിന്റെ നിര്‍ബന്ധപ്രകാരം വന്നതാണ്. എല്ലാവരുടെയും പ്രാര്‍ഥനകൊണ്ട് വീണ്ടും വരികയാണ്. മൂന്നുദിവസത്തിനുള്ളില്‍ ശസ്ത്രക്രിയയുണ്ട്. അപകടമുണ്ട്, എന്നാല്‍ അതിജീവിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. മുന്നോട്ടുപോകുമെന്ന് വിചാരിക്കുന്നു. പോസിറ്റീവായി മാത്രമേ ചിന്തിക്കുന്നുള്ളൂ. തനിക്ക് വേണ്ടി പ്രാര്‍ഥിച്ച എല്ലാവര്ക്കും നന്ദി പറയുന്നുവെന്നും ബാല പറഞ്ഞു.
ആദ്യ വിവാഹവാർഷികത്തിൽ ഞങ്ങൾ നൃത്തം ചെയ്താണ് ആഘോഷിച്ചതെന്നും മൂന്നാം വിവാഹവാർഷികത്തിൽ വീണ്ടും നൃത്തം ചെയ്യുമെന്നും എലിസബത്ത് പറയുന്നുണ്ട്. ഇനി എനിക്കെന്തെങ്കിലും സംഭവിച്ചാൽ വേറൊരു ഡോക്ടറെ വിവാഹം കഴിച്ച് ജീവിക്കണമെന്ന് ബാല എലിസബത്തിന് കേക്ക് നൽകി പറയുന്നതും വീഡിയോയിൽ കാണാം.