മൃദുല മുരളിയുടെ സഹോദരനും നടനുമായ മിഥുൻ വിവാഹിതനാകുന്നു; വീഡിയോ
Tuesday, January 17, 2023 10:27 AM IST
നടി മൃദുല മുരളിയുടെ സഹോദരനും നടനുമായ മിഥുൻ മുരളി വിവാഹിതനാകുന്നു. എൻജിനിയറും മോഡലുമായ കല്യാണി മോനോനാണ് വധു. ദീർഘനാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്.
വിവാഹത്തിന് മുന്നോടിയായിട്ടുള്ള ആഘോഷങ്ങളുടെ വീഡിയോകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
ബുധനാഴ്ച രാവിലെ ഒൻപതിനും പത്തിനും ഇടയിലുള്ള മുഹൂർത്തത്തിൽ കൊച്ചി ബോൾഗാട്ടി ഇവന്റ് സെന്ററിലാണ് ഇരുവരുടെയും വിവാഹം നടക്കുക. നമിത പ്രമോദ്, അപർണ ബാലമുരളി തുടങ്ങിയവരും ആഘോഷങ്ങളിലുണ്ടായിരുന്നു.
മൃദുലയും സുഹൃത്തുക്കളും അവതരിപ്പിച്ച നൃത്തവും ചടങ്ങിന് മോടി കൂട്ടി. വജ്രം എന്ന സിനിമയിലൂടെ ബാലതാരമായാണ് മിഥുൻ മുരളിയുടെ തുടക്കം. ബഡ്ഡി, ബ്ലാക്ക് ബട്ടർഫ്ലൈ, ആന മയിൽ ഒട്ടകം എന്നിവയാണ് മൃദുലിന്റെ മറ്റ് പ്രധാന സിനിമകള്‍.