നടി അപൂര്‍വ ബോസ് വിവാഹിതയാകുന്നു. ധിമന്‍ തലപത്രയാണ് വരന്‍. ഇരുവരുടെയും വിവാഹം നിശ്ചയം കഴിഞ്ഞുവെന്ന് നടി സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. മലര്‍വാടി ആര്‍ട്സ് ക്ലബ്, പ്രണയം, പത്മശ്രീ ഡോക്ടര്‍ സോരജ്കുമാര്‍, പകിട,പൈസ പൈസ,ഹേയ് ജൂഡ് തുടങ്ങിയവയാണ് താരം അഭിനയിച്ച ചിത്രങ്ങള്‍.

നിലവില്‍ സ്വിറ്റ്സര്‍ഡന്‍ഡിലെ ജനീവയില്‍ താമസമാക്കിയിരിക്കുന്ന നടി കൊച്ചി സ്വദേശിയാണ്. യുണറ്റെഡ് നേഷന്‍സ് എന്‍വിയോണ്‍മെന്‍റ് പ്രോഗ്രാം കമ്മ്യൂണിക്കേഷന്‍ കണ്‍സല്‍ടെന്‍റാണ് അപൂർവ. ഇന്‍റർനാഷണല്‍ ലോയില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് നടി യുണൈറ്റഡ് നേഷന്‍സില്‍ ജോലിയിൽ പ്രവേശിച്ചത്.