ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രെ അ​ക്ര​മി​ക്കു​ന്ന​ത് ശ​രി​യ​ല്ല; വി​മ​ർ​ശ​ന​വു​മാ​യി അ​ഹാ​ന
Friday, June 4, 2021 11:47 PM IST
കോ​വി​ഡ് ബാ​ധി​ച്ച് രോ​ഗി​ക​ൾ മ​രി​ക്കു​മ്പോ​ൾ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രെ ആ​ക്ര​മി​ക്കു​ന്ന രീ​തി​ക്കെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി ന​ടി അ​ഹാ​ന കൃ​ഷ്ണ. ഡോ​ക്ട​ര്‍​മാ​ര്‍​ക്കെ​തി​രെ​യു​ള്ള ആ​ക്ര​മ​ണ​ങ്ങ​ള്‍ ഒ​രി​ക്ക​ലും ഡോ​ക്ട​ര്‍​മാ​ര്‍​ക്ക് എ​തി​രെ​യ​ല്ല. മ​റി​ച്ച് മ​നു​ഷ്യ​രാ​ശി​ക്കെ​തി​രെ ത​ന്നെ​യാ​ണ്. കാ​ര​ണം ഡോ​ക്ട​ര്‍​മാ​രി​ല്ലാ​തെ മ​നു​ഷ്യ​രാ​ശി​യു​ണ്ടാ​വി​ല്ല, നാ​ളെ​യും ഉ​ണ്ടാ​വി​ല്ല- അ​ഹാ​ന വീ​ഡി​യോ​യി​ൽ പ​റ​യു​ന്നു.

ഞാ​ന്‍ ദൈ​വ​ത്തെ ക​ണ്ടി​ട്ടി​ല്ല. പ​ക്ഷെ ഡോ​ക്ട​ര്‍​മാ​രെ​യും ന​ഴ്‌​സ്മാ​രെ​യും ക​ണ്ടി​ട്ടു​ണ്ട്. അ​വ​രാ​ണ് ദൈ​വ​ത്തോ​ട് അ​ടു​ത്ത് നി​ല്‍​ക്കു​ന്ന വ്യ​ക്തി​ക​ളാ​യി ഞാ​ന്‍ ക​ണ്ടി​ട്ടു​ള്ള​ത്. രാ​ജ്യ​ത്തെ പ​ല ഭാ​ഗ​ങ്ങ​ളി​ലാ​യി ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ ആ​ക്ര​മ​ണ​ങ്ങ​ള്‍ ന​ട​ക്കു​ന്നു എ​ന്ന​ത് വി​ശ്വ​സി​ക്കാ​നും സ​ഹി​ക്കാ​നും ക​ഴി​യു​ന്നി​ല്ല.

കോ​വി​ഡ് എ​ന്ന മ​ഹാ​മാ​രി​ക്കെ​തി​രെ രാ​പ്പ​ക​ൽ ഇ​ല്ലാ​തെ പൊ​രു​തു​ന്ന​വ​രാ​ണ് അ​വ​ര്‍. സ്വ​ന്തം ആ​രോ​ഗ്യം നോ​ക്കാ​തെ ന​ല്ല നാ​ളെ​ക്കാ​യി അ​വ​ര്‍ പ​രി​ശ്ര​മി​ക്കു​ന്നു. ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ ന​ട​ക്കു​ന്ന ആ​ക്ര​മ​ണ​ങ്ങ​ള്‍ ഒ​രു പ​ക്ഷേ നി​ങ്ങ​ള്‍ താ​മ​സി​ക്കു​ന്ന ഇ​ട​ത്തി​ല്‍ നി​ന്നും വ​ള​രെ ദൂ​രെ​യാ​യി​രി​ക്കാം ന​ട​ന്ന​ത്. എ​ന്നാ​ൽ ഇ​ത്ത​രം ആ​ക്ര​മ​ണ​ങ്ങ​ള്‍ അ​വി​ടെ ന​ട​ക്കാ​മെ​ങ്കി​ല്‍ നി​ങ്ങ​ളു​ടെ സ്ഥ​ല​ത്തും ന​ട​ക്കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്.

ഒ​രു പ​ക്ഷേ അ​ത് നി​ങ്ങ​ളു​ടെ കു​ടും​ബ​ത്തി​ലെ ഒ​രു ഡോ​ക്ട​ര്‍​ക്കാ​വാം അ​ല്ലെ​ങ്കി​ല്‍ നി​ങ്ങ​ള്‍​ക്ക് എ​തി​രെ ത​ന്നെ ആ​വാം. ഡോ​ക്ട​ര്‍​മാ​ര്‍​ക്കെ​തി​രെ​യു​ള്ള ആ​ക്ര​മ​ണ​ങ്ങ​ള്‍ ഒ​രി​ക്ക​ലും ഡോ​ക്ട​ര്‍​മാ​ര്‍​ക്ക് എ​തി​രെ​യ​ല്ല. മ​റി​ച്ച് മ​നു​ഷ്യ​രാ​ശി​ക്കെ​തി​രെ ത​ന്നെ​യാ​ണ്. കാ​ര​ണം ഡോ​ക്ട​ര്‍​മാ​രി​ല്ലാ​തെ മ​നു​ഷ്യ​രാ​ശി​യു​ണ്ടാ​വി​ല്ല, നാ​ളെ​യും ഉ​ണ്ടാ​വി​ല്ല.

ഞാ​ന്‍ ഈ ​പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ള്‍ നി​ങ്ങ​ള്‍ എ​ല്ലാ​വ​രി​ലേ​ക്കും എ​ത്തി​ക്കാ​ന്‍ ശ്ര​മി​ക്ക​ണം. കാ​ര​ണം ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രെ അ​ക്ര​മി​ക്കു​ന്ന​ത് അ​ത് എ​ന്ത് കാ​ര്യ​ത്തി​ന്‍റെ പേ​രി​ലാ​ണെ​ങ്കി​ലും ശ​രി​യ​ല്ല. കാ​ര​ണം ന​മു​ക്ക് ഡോ​ക്ട​ര്‍​മാ​രെ ആ​വ​ശ്യ​മു​ണ്ട്. അ​വ​രും മ​നു​ഷ്യ​രാ​ണ്. എ​ല്ലാ​ത്തി​ലും ഉ​പ​രി ഡോ​ക്ട​ര്‍​മാ​രാ​ണ് ലോ​ക​ത്തി​ന്റെ മു​ഴു​വ​ന്‍ പ്ര​തീ​ക്ഷ. അ​തി​നാ​ല്‍ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ​യു​ള്ള ആ​ക്ര​മ​ണ​ങ്ങ​ളെ എ​തി​ര്‍​ക്കൂ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.