എല്ലാവരും ആഗ്രഹിക്കുന്ന കുട്ടേട്ടനും നമുക്ക് കിട്ടുന്ന കുട്ടേട്ടനും; മഞ്ഞുമ്മൽ ട്രോളുമായി അജു വർഗീസ്
Monday, February 26, 2024 3:05 PM IST
മഞ്ഞുമ്മൽ ബോയ്സ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. ഒപ്പം അതിലെ കഥാപാത്രങ്ങളെയും. ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട് നടൻ അജു വർഗീസ് പങ്കുവച്ച ഒരു സെൽഫ് ട്രോളാണ് ഗംഭീരമായി ആളുകൾ ഏറ്റെടുത്തിരിക്കുന്നത്.
മഞ്ഞുമ്മലില്‍ സൗബിന് ഷാഹിര്‍ അവതരിപ്പിച്ച കുട്ടേട്ടൻ എന്ന കഥാപാത്രത്തെയും കുഞ്ഞിരാമായണത്തില്‍ അജു വര്‍ഗീസ് അവതരിപ്പിച്ച കുട്ടേട്ടനെയും ചേര്‍ത്തുള്ള ട്രോളാണ് അജു പങ്കുച്ചിരിക്കുന്നത്.
സൗബിന്റെ ചിത്രത്തിനൊപ്പം നാം ആഗ്രഹിക്കുന്ന കുട്ടേട്ടനെന്നും’ അജുവിന്റെ ചിത്രത്തിനൊപ്പം ‘നമുക്ക് ലഭിക്കുന്ന കുട്ടേട്ടന്’ എന്നുമാണ് എഴുതിയിരിക്കുന്നത്. താഴെയുള്ള കുട്ടേട്ടന് ആഗ്രഹിക്കുന്നതുപോലും മുകളിലുള്ള കുട്ടേട്ടനെ കിട്ടണമെന്നാണ് എന്നും ട്രോളിനൊപ്പം അജു കുറിക്കുന്നു.
നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. കുഞ്ഞിരാമയണം ചിത്രത്തിലെ അജുവിന്റെ കഥാപാത്രമായിരുന്നു കുട്ടൻ. ഇതിൽ ധ്യാൻ ശ്രീനിവാസൻ അജുവിനെ വിളിക്കുന്നതാണ് കുട്ടേട്ടനെന്ന്. ചിത്രത്തിൽ ധ്യാൻ ചോദിക്കുന്നതുപോലെ തന്നെ രസകരമായ കമന്റുകളിൽ കൂടി കുട്ടേട്ടന്റെ ഒരു ഫോട്ടോ തരുമോയെന്നും കമന്റുകൾ വരുന്നുണ്ട്.
ജാന്‍ എ മന്നിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്. ഫെബ്രുവരി 22ന് തിയേറ്ററുകളിലെത്തിയ മഞ്ഞുമ്മല്‍ ബോയ്സിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. സൗബിനൊപ്പം ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ജീന്‍ പോള്‍ ലാല്‍, ഗണപതി, ചന്തു സലിംകുമാര്‍, ഖാലിദ് റഹ്മാന് എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തിയത്.