നിലം തൊടും മുടി സ്വന്തമാക്കണോ? ആൻഡ്രിയ പറയുന്നത് കേൾക്കു
Saturday, January 25, 2020 11:03 AM IST
പിന്നണി ഗായികയായി എത്തി പിന്നീട് സിനിമയിലേക്ക് രംഗപ്രവേശം ചെയ്ത നടിയാണ് ആൻഡ്രിയ ജെർമിയ. ഡാൻസർ, മ്യൂസിക് കന്പോസർ, മോഡൽ എന്നീ നിലകളിലും താരം അറിയപ്പെടുന്നു. തമിഴ്, മലയാളം, ഹിന്ദി സിനിമകളിൽ നിറഞ്ഞ് നിൽക്കുന്ന ആൻഡ്രിയ മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. ഫഹദ് ഫാസിലിന്റെ നായികയായി അന്നയും റസൂലും, മോഹൻലാലിനോടൊപ്പം ലോഹം എന്നീ ചിത്രങ്ങളിലൂടെയാണ് മലയാളത്തിലും താരം എത്തിയത്.
ഇപ്പോൾ തന്റെ ആരാധകർക്ക് രസകരമായ ഒരു ബ്യൂട്ടി ടിപ്സ് പറഞ്ഞു കൊടുത്തിരിക്കുകയാണ് ആൻഡ്രിയ. നിലം തൊടുന്ന മുടി ഏതൊരു പെണ്ണിന്റെയും സ്വപ്നമാണ്. ഇനി ഏത് പെണ്‍കുട്ടികൾക്കും അങ്ങനെ നേടാമെന്നാണ് ആൻഡ്രിയ പറയുന്നത്. കുറച്ചധികം കഷ്ടപ്പെടണമെന്ന് മാത്രം.
ജിമ്മിൽ യോഗ ചെയ്യുന്ന ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു കൊണ്ട് ചക്രാസനം പൊസിഷൻ പരീക്ഷിച്ചാൽ നിലം തൊടുന്ന മുടി ലഭിക്കുമെന്നാണ് ആൻഡ്രിയ തമാശയായി പറയുന്നത്. ആൻഡ്രിയയുടെ ഈ ടിപ്സിന് ആരാധകരുടെ ഭാഗത്ത് നിന്നു നിരവധി കമന്റുകളാണ് വരുന്നത്.