അ​രു​ൺ ഗോ​പി​യു​ടെ ഇ​ര​ട്ട​ക്കു​ട്ടി​ക​ൾ​ക്ക് ആ​ദ്യ​പി​റ​ന്നാ​ൾ; തി​ള​ങ്ങി മീ​നാ​ക്ഷി​യും മ​ഹാ​ല​ക്ഷ്മി​യും; വീ​ഡി​യോ
Tuesday, March 21, 2023 10:19 AM IST
സം​വി​ധാ​യ​ക​ൻ അ​രു​ൺ ഗോ​പി​യു​ടെ മ​ക്ക​ളാ​യ താ​ര​കി​ന്‍റെ​യും താ​മ​ര​യു​ടെ​യും ഒ​ന്നാം പി​റ​ന്നാ​ളി​ൽ തി​ള​ങ്ങി ദി​ലീ​പും കു​ടും​ബ​വും. കാ​വ്യ​യ്ക്കും മ​ക്ക​ളാ​യ മീ​നാ​ക്ഷി​ക്കും മ​ഹാ​ലക്ഷ്മിക്കു​മൊ​പ്പ​മാ​ണ് ദി​ലീ​പ് എ​ത്തി​യ​ത്. ഇ​വ​രു​ടെ ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി ക​ഴി​ഞ്ഞു.



റ്റൂ​സ്ഡേ ലൈ​റ്റ്സാ​ണ് പി​റ​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ളു​ടെ വീ​ഡി​യോ​യും ചി​ത്ര​ങ്ങ​ളും പ​ക​ർ​ത്തി​യി​രി​ക്കു​ന്ന​ത്.



ടി​നി ടോം, ​ക​ലാ​ഭ​വ​ൻ ഷാ​ജോ​ൺ, സു​രേ​ഷ് കൃ​ഷ്ണ, കൃ​ഷ്ണ ശ​ങ്ക​ർ തു​ട​ങ്ങി സി​നി​മാ ലോ​ക​ത്തെ നി​ര​വ​ധി​പേ​ർ ച​ട​ങ്ങി​നെ​ത്തി​യി​രു​ന്നു.



സെ​ന്‍റ് തെ​രേ​സാ​സ് കോ​ളേ​ജി​ലെ അ​ധ്യാ​പി​ക സൗ​മ്യ​യു​മാ​യി 2018ലാ​യി​രു​ന്നു അ​രു​ൺ ഗോ​പി​യു​ടെ വി​വാ​ഹം. 2022 മാ​ർ​ച്ച് 18നാ​ണ് ഇ​രു​വ​ർ​ക്കും ഇ​ര​ട്ട​ക്കു​ട്ടി​ക​ൾ പി​റ​ന്ന​ത്. ആ​ൺ​കു​ട്ടി​ക്ക് താ​ര​ക് എ​ന്നും പെ​ൺ​കു​ട്ടി​ക്ക് താ​മ​ര എ​ന്നു​മാ​ണ് പേ​ര് ന​ൽ​കി​യ​ത്.



ദി​ലീ​പി​നെ നാ​യ​ക​നാ​ക്കി ഒ​രു​ക്കു​ന്ന ബാ​ന്ദ്ര​യാ​ണ് നി​ല​വി​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന അ​രു​ണ​അ് ഗോ​പി ചി​ത്രം. ത​മ​ന്ന​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക.



ഉ​ദ​യ്കൃ​ഷ്ണ​യാ​ണ് തി​ര​ക്ക​ഥ. മും​ബെ​യി​ൽ ന​ട​ന്ന ഒ​രു യ​ഥാ​ർ​ഥ സം​ഭ​വ​ത്തെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് ചി​ത്രം ഒ​രു​ങ്ങു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.