അ​യ്യ​പ്പ​നും കോ​ശി​യും 30 കോ​ടി സ്വ​ന്ത​മാ​ക്കി
Tuesday, February 25, 2020 2:26 PM IST
പൃ​ഥ്വി​രാ​ജ്, ബി​ജു മേ​നോ​ന്‍ കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങി​യ അ​യ്യ​പ്പ​നും കോ​ശി​യും 30 കോ​ടി ക​ള​ക്ഷ​ന്‍ സ്വ​ന്ത​മാ​ക്കി. ഫെ​ബ്രു​വ​രി ഏ​ഴി​ന് റി​ലീ​സ് ചെ​യ്ത ചി​ത്രം 19 ദി​ന​ങ്ങ​ള്‍ പി​ന്നി​ടു​മ്പോ​ഴാ​ണ് വേ​ള്‍​ഡ് വൈ​ഡ് ഗ്രോ​സ് ക​ള​ക്ഷ​നാ​യി 30 കോ​ടി നേ​ടി​യ​ത്.

സ​ച്ചി എ​ഴു​തി സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ല്‍ അ​ട്ട​പ്പാ​ടി പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ എ​സ്‌​ഐ ആ​യി ബി​ജു മേ​നോ​നും പ​ട്ടാ​ള​ത്തി​ല്‍ നി​ന്നും ഹ​വീ​ല്‍​ദാ​ര്‍ ആ​യി വി​ര​മി​ച്ച കോ​ശി കു​ര്യ​നാ​യി പൃ​ഥ്വി​രാ​ജും വേ​ഷ​മി​ടു​ന്നു.

ര​ഞ്ജി​ത്, അ​ന്ന രേ​ഷ്മ, സാ​ബു മോ​ന്‍, അനു മോഹൻ എ​ന്നി​വ​രും സി​നി​മ​യി​ല്‍ മ​റ്റ് പ്ര​ധാ​ന ​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ര​ഞ്ജി​തും പി.​എം. ശ​ശി​ധ​ര​നും ചേ​ര്‍​ന്നാ​ണ് സി​നി​മ നി​ര്‍​മി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.