മമ്മൂട്ടിയുടെ ബസൂക്ക; ചിത്രീകരണം അവസാനഘട്ടത്തിൽ
Friday, February 23, 2024 3:13 PM IST
മമ്മൂട്ടിയെ നായകനാക്കി ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ബസുക്ക എന്ന ചിത്രത്തിന്റെ അവസാന ഘട്ട ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി. ഏബ്രാഹം, ഡോൾവിൻ കുര്യാക്കോസ്എന്നിവരാണ് ചിത്രം നിർമിക്കുന്നത്.
പ്രശസ്ത തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകനാണ് ഡിനോ ഡെന്നിസ്. ഗൗതം വാസുദേവ മേനോന്റെ ഭാഗങ്ങളാണ് ചിത്രീകരിക്കാനുള്ളത്. പൂർണ്ണമായും ഗയിം ത്രില്ലർ ജോണറിലാണ് ഈ ചിത്രത്തിന്റെ അവതരണം.

സിദ്ധാർത്ഥ് ഭരതൻ, ഷൈൻ ടോം ചാക്കോ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, സ്ഫടികം ജോർജ്, ദിവാ പിള്ള, ഐശ്യര്യാ മേനോൻ എന്നിവരും പ്രധാന താരങ്ങളാണ്.
സംഗീതം - മിഥുൻ മുകുന്ദ്. ഛായാഗ്രഹണം - നിമേഷ് രവി. എഡിറ്റിംഗ് - നൗഫൽ അബ്ദുള്ള. കലാസംവിധാനം -അനീസ നാടോടി. കോസ്റ്റ്യും ഡിസൈൻ -സമീറാ സനീഷ്. മേക്കപ്പ് - ജിതേഷ് പൊയ്യ. ചീഫ് അസോസിയേറ്റ് ഡയറക്ടർ -സുജിത്. പ്രൊഡക്ഷൻ എക്സിക്യുട്ടീവ്സ് - ഷെറിൻ സ്റ്റാൻലി, പ്രതാപൻ കല്ലിയൂർ. പ്രൊഡക്ഷൻ കൺട്രോളർ-സഞ്ജു ജെ.
കൊച്ചി, പാലക്കാട്, കോയമ്പത്തൂർ, ബംഗളൂരു എന്നിവിടങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാകും. പിആർഒ- വാഴൂർ ജോസ്. ഫോട്ടോ - ബിജിത്ത് ധർമ്മടം.