എ​ന്‍റെ നീ​ള​വും വീ​തി​യും അ​ള​ക്കാ​ൻ നി​ങ്ങ​ളെ ഏ​ൽ​പ്പി​ച്ചി​ട്ടി​ല്ല; വി​മ​ർ​ശ​ക​ന് ഭാ​ഗ്യ സു​രേ​ഷി​ന്‍റെ മ​റു​പ​ടി
Thursday, June 8, 2023 9:57 AM IST
സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ബോ​ഡി ഷെ​യി​മിം​ഗ് ന​ട​ത്തി​യ വ്യ​ക്തി​ക്ക് ത​ക്ക മ​റു​പ​ടി ന​ൽ​കി സു​രേ​ഷ് ഗോ​പി​യു​ടെ മ​ക​ൾ ഭാ​ഗ്യ സു​രേ​ഷ്. ബ്രി​ട്ടി​ഷ് കൊ​ളം​ബി​യ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്നു ബി​രു​ദം നേ​ടി​യ സ​ന്തോ​ഷം ഭാ​ഗ്യ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ചി​രു​ന്നു. ഈ ​ചി​ത്ര​ങ്ങ​ളു​ടെ താ​ഴെ​യാ​ണ് ഒ​രാ​ൾ വി​ദ്വേ​ഷ ക​മ​ന്‍റു​മാ​യെ​ത്തി​യ​ത്.

വി​മ​ർ​ശ​ക​ന്‍റെ ക​മ​ന്‍റ് ഇ​ങ്ങ​നെ: ‘‘അ​ഭി​ന​ന്ദ​ന​ങ്ങ​ൾ, നി​ങ്ങ​ൾ സാ​രി ഒ​ഴി​വാ​ക്കി പാ​ശ്ചാ​ത്യ വേ​ഷം ധ​രി​ക്കു​ന്ന​താ​യി​രി​ക്കും ന​ല്ല​തെ​ന്നാ​ണ് എ​ന്‍റെ അ​ഭി​പ്രാ​യം. സാ​രി​യു​ടെ പ്ര​ശ്നം എ​ന്താ​ണെ​ന്നു വ​ച്ചാ​ൽ നീ​ള​ത്തെ​ക്കാ​ൾ വ​ണ്ണം കൂ​ടി​യ​വ​ർ​ക്ക് ചേ​രു​ന്ന വ​സ്ത്ര​മ​ല്ല സാ​രി. സാ​രി​യെ​ക്കാ​ൾ പാ​ശ്ചാ​ത്യ വേ​ഷ​മാ​യ പാ​വാ​ട​യും ബ്ലൗ​സും നി​ങ്ങ​ളെ കൂ​ടു​ത​ൽ സ്‌​മാ​ർ​ട്ടാ​ക്കും’’.

ഭാ​ഗ്യ​യു​ടെ മ​റു​പ​ടി

‘‘ചോ​ദി​ക്കാ​തെ ത​ന്നെ ന​ൽ​കി​യ വി​ല​പ്പെ​ട്ട അ​ഭി​പ്രാ​യ​ത്തി​ന് ന​ന്ദി. എ​ന്‍റെ വീ​തി​യേ​യും നീ​ള​ത്തെ​യും കു​റി​ച്ച് നി​ങ്ങ​ൾ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ല. എ​നി​ക്ക് അ​നു​യോ​ജ്യ​മെ​ന്നു തോ​ന്നു​ന്ന വ​സ്ത്ര​ങ്ങ​ൾ ഞാ​ൻ ഇ​നി​യും ധ​രി​ക്കും.



എ​ല്ലാ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ളും പാ​ശ്ചാ​ത്യ​രെ അ​നു​ക​രി​ച്ച് അ​വ​രു​ടെ വേ​ഷം ധ​രി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​കു​ന്ന ഒ​രു വി​ദേ​ശ രാ​ജ്യ​ത്ത് ബി​രു​ദ​ദാ​ന ച​ട​ങ്ങി​നാ​യി എ​ന്‍റെ വേ​രു​ക​ളെ ബ​ഹു​മാ​നി​ക്കാ​ൻ പ​ര​മ്പ​രാ​ഗ​ത​മാ​യ കേ​ര​ള സാ​രി ധ​രി​ക്കാ​നാ​യി​രു​ന്നു ഞാ​ൻ ആ​ഗ്ര​ഹി​ച്ച​ത്.

എ​ന്‍റെ കാ​ര്യ​ത്തി​ൽ താ​ൽ​പ​ര്യം കാ​ണി​ക്കാ​തെ നി​ങ്ങ​ളു​ടെ സ്വ​ന്തം കാ​ര്യ​ങ്ങ​ളി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​നും മ​റ്റു​ള്ള​വ​രു​ടെ ശ​രീ​ര​ങ്ങ​ളെ​യും വ​സ്ത്ര​ങ്ങ​ളെ​യും കു​റി​ച്ച് അ​ഭി​പ്രാ​യം പ​റ​യാ​തി​രി​ക്കാ​നും ഇ​നി​യെ​ങ്കി​ലും ശ്ര​മി​ക്കു​മ​ല്ലോ.’’
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.