ഭ്ര​മ​യു​ഗം 50കോ​ടി ക്ല​ബ്ബി​ൽ; അ​പൂ​ർ​വ​നേ​ട്ട​വു​മാ‌​യി മ​മ്മൂ​ട്ടി
Tuesday, February 27, 2024 10:21 AM IST
50 കോ​ടി ക്ല​ബ്ബി​ൽ ഇ​ടം നേ​ടി മ​മ്മൂ​ട്ടി​യു​ടെ ഭ്ര​മ‌​യു​ഗം. ഫെ​ബ്രു​വ​രി 15ന് ​റി​ലീ​സ് ചെ​യ്ത ചി​ത്രം പ​ത്തു ദി​വ​സം കൊ​ണ്ടാ​ണ് 50 കോ​ടി ക്ല​ബ്ബി​ൽ ക​യ​റി​യ​ത്. രാ​ഹു​ല്‍ സ​ദാ​ശി​വ​നാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

തു​ട​ര്‍​ച്ച​യാ​യ മൂ​ന്ന് വ​ര്‍​ഷം 50 കോ​ടി ക​ള​ക്‌​ഷ​ന്‍ നേ​ടി​യ ആ​ദ്യ​മ​ല​യാ​ള ന​ട​ന്‍ എ​ന്ന റി​ക്കാ​ര്‍​ഡാ​ണ് മ​മ്മൂ​ട്ടി സ്വ​ന്തം പേ​രി​ല്‍ ചേ​ര്‍​ത്ത​ത്. 2023ല്‍ ​റി​ലീ​സ് ചെ​യ്ത ക​ണ്ണൂ​ര്‍ സ്ക്വാ​ഡും 2022ല്‍ ​റി​ലീ​സ് ചെ​യ്ത ഭീ​ഷ്മ പ​ര്‍​വ​വും 50 കോ​ടി ക്ല​ബ്ബി​ലെ​ത്തി​യി​രു​ന്നു.

ഒ​പ്പം ഇ​ന്ത്യ​ന്‍ സി​നി​മ​യി​ല്‍ ത​ന്നെ 50 കോ​ടി നേ​ടി​യ ആ​ദ്യ ബ്ലാ​ക്ക് ആ​ന്‍​ഡ് വൈ​റ്റ് ചി​ത്രം എ​ന്ന അ​പൂ​ര്‍​വ​ത കൂ​ടി ഭ്ര​മ​യു​ഗ​ത്തി​നു​ണ്ട്.



കൊ​ടു​മ​ൺ പോ​റ്റി​യു​ടെ പി​ന്നി​ലെ നി​ഗൂ​ഢ​ത​യും അ​യാ​ളു​ടെ മാ​ന്ത്രി​ക​ത​യു​മാ​ണ് ഭ്ര​മ​യു​ഗ​ത്തി​ന്‍റെ ഉ​ള്ള​ട​ക്കം. പാ​ണ​നാ​യി എ​ത്തു​ന്ന അ​ർ​ജു​ൻ അ​ശോ​ക​നും കൊ​ടു​മ​ൺ പോ​റ്റി​യു​ടെ ജോ​ലി​ക്കാ​ര​നാ​യി വ​രു​ന്ന സി​ദ്ധാ​ർ​ഥ് ഭ​ര​ത​നും ക​യ്യ​ടി​പ്പി​ക്കു​ന്ന പ്ര​ക​ട​നം കാ​ഴ്ച വ​യ്ക്കു​ന്നു.

അ​മാ​ൽ​ഡ ലി​സ്, മ​ണി​ക​ണ്ഠ​ൻ എ​ന്നി​വ​രാ​ണ് മ​റ്റു താ​ര​ങ്ങ​ൾ. ഭൂ​ത​കാ​ലം എ​ന്ന ഹൊ​റ​ർ ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ രാ​ഹു​ൽ സ​ദാ​ശി​വ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ര​ണ്ടാ​മ​ത്തെ ചി​ത്ര​മാ​ണ് ഭ്ര​മ​യു​ഗം.

വൈ ​നോ​ട്ട് സ്റ്റു​ഡി​യോ​സും നൈ​റ്റ് ഷി​ഫ്റ്റ് സ്റ്റു​ഡി​യോ​സും ആ​ദ്യ​മാ​യി നി​ര്‍​മി​ക്കു​ന്ന മ​ല​യാ​ള ചി​ത്രം കൂ​ടി​യാ​ണി​ത്. ഹൊ​റ​ർ ത്രി​ല്ല​ർ സി​നി​മ​ക​ൾ​ക്കു മാ​ത്ര​മാ​യി ആ​രം​ഭി​ച്ചി​രി​ക്കു​ന്ന പ്രൊ‍​ഡ​ക്‌​ഷ​ൻ ഹൗ​സ് ആ​ണ് നൈ​റ്റ് ഷി​ഫ്റ്റ് സ്റ്റു​ഡി​യോ​സ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.