ശ്രീനാഥ് ഭാസിയുടെ "സിബിൽ സ്കോർ'; പൂജ ചടങ്ങുകൾ
Saturday, May 25, 2024 3:24 PM IST
കന്നഡ സിനിമയിലെ പ്രമുഖ ചലച്ചിത്രനിർമാണ സംരഭമായ ഈമോഷൻസ് ഫാക്ടറി ഗ്രൂപ്പ് (ഈഎഫ്ജി)യുടെ ബാനറിൽ വിവേക് ശീകാന്ത് ആദ്യമായി മലയാളത്തിൽ ഒരു ചിത്രം നിർമിക്കുന്നു. സിബിൽ സ്ക്കോർ എന്നാണ് ചിത്രത്തിന്റെ പേര്.
പ്രശസ്ത സംവിധായകനായ ദീപു കരുണാകരന്റെ നേതൃത്വത്തിലുള്ള ലെമൺ പ്രൊഡക്ഷൻസുമായി സഹകരിച്ചാണ് ചിത്രം നിർമിക്കുന്നത്. കെ.എം. ശശിധരൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിതത്തിന്റെ പൂജാ ചടങ്ങുകൾ തിരുവനന്തപുരത്ത് ഫോർട്ടിലുള്ള ലെമൺ പ്രൊഡക്ഷൻ ഹൗസിൽ വച്ചു നടന്നു.
തികഞ്ഞ സറ്റയറായി അവതരിപ്പിക്കുന്ന ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ശ്രീനാഥ് ഭാസി, സോഹൻ സീനുലാൽ, ദീപക് പ്രിൻസ് എന്നിവരാണ്.
ഇവർക്കു പുറമേ പ്രമുഖ മലയാളി താരങ്ങളും ഏതാനും കന്നഡ താരങ്ങളും അണിനിരക്കുന്നു. സംഭാഷണം - അർജുൻ ടി. സത്യനാഥ്. ഛായാഗ്രഹണം: പ്രദീപ് നായർ - എഡിറ്റിംഗ് സോബിൻ കെ.സോമൻ, കലാസംവിധാനം. - ത്യാഗു തവനൂർ, മേക്കപ്പ് - പ്രദീപ് വിതര: കോസ്റ്റ്യും - ഡിസൈൻ - ബ്യൂസി ബേബി ജോൺ,
ക്രിയേറ്റീവ് ഹെഡ് - ശരത് വിനായക്, ചീഫ് അസോസിയേറ്റ് ഡയറക്ടർ -ശ്രീരാജ് രാജശേഖരൻ.കോ - ഡയറക്ടർ - സാംജി ആന്റണി, ലൈൻ പ്രൊഡ്യൂസർ - ദീപു കരുണാകരൻ. കോ- പ്രൊഡ്യൂസർ വിക്രംശങ്കർ, എക്സിക്യട്ടീവ് - പ്രൊഡ്യൂസർ - ഷാജി ഫ്രാൻസിസ്, പ്രൊഡക്ഷൻ മാനേജർ - കുര്യൻ ജോസഫ്. പ്രൊഡക്ഷൻ എക്സിക്യുട്ടീവ് - സെന്തിൽകുമാർ, പ്രൊജക്റ്റ് ഡിസൈൻ - മുരുകൻ എസ്. ജൂലൈ പതിനഞ്ചു മുതൽ ഈ ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിക്കുന്നു. പിആർഒ-വാഴൂർ ജോസ്.