പരിഹസിച്ചവർക്കുള്ള മറുപടി, നിറവയർ ചിത്രങ്ങളുമായി ദീപിക; ചേർത്തുപിടിച്ച് ചുംബിച്ച് രൺവീർ
Tuesday, September 3, 2024 9:09 AM IST
ആദ്യകൺമണിയെ വരവേൽക്കാനൊരുങ്ങി ദീപിക പാദുക്കോണും രൺവീർ സിംഗും. നിറവയറുമായുള്ള മെറ്റേണറ്റി ഷൂട്ട് ചിത്രങ്ങൾ ദീപിക തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ഈ മാസമാണ് ഇരുവരുടെയും ആദ്യകൺമണി എത്തുക.
ദീപികയുടെ നിറവയര്‍ ചേർത്തുപിടിച്ച് പിന്കഴുത്തില് ചുംബിക്കുന്ന രണ്‍വീറിനെ ചിത്രങ്ങളില്‍ കാണാം. ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളില്‍ മൂന്ന് ഔട്ട്ഫിറ്റുകളിലാണ് ദീപിക ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. വിൻ ഡീസൽ, പ്രിയങ്ക ചോപ്ര, ഹർഭജൻ സിംഗ്, കത്രീന കൈഫ് തുടങ്ങി നിരവധിപ്പേരാണ് ദീപികയ്ക്ക് ആശംസകളുമായി എത്തുന്നത്.

ഗർഭിണിയാണെന്ന് പറഞ്ഞപ്പോൾ മുതൽ പലരീതികളിലുള്ള വിമർശനങ്ങളിലൂടെയാണ് ദീപിക കടന്നുപോയത്. ദീപിക ഗർഭിണിയല്ലെന്നും ദീപികയ്ക്കായി മറ്റാരോ ആണ് ഗർഭിണി ആയിരിക്കുന്നതുമെന്നായിരുന്നു പരിഹാസങ്ങൾ.
സ്വന്തം ശരീരസൗന്ദര്യം നഷ്ടപ്പെടുത്തി ഇവർ ഗർഭം ധരിക്കുമോയെന്നൊക്കെയായിരുന്നു ചോദ്യങ്ങൾ. ഏതായാലും വിമർശകരുടെയെല്ലാം വായടപ്പിച്ച് ദീപിക എത്തിയിരിക്കുന്നു. അഴകാർന്ന നിറവയർ ചിത്രങ്ങളുമായി. ഒപ്പം ചേർത്തുപിടിച്ച് രൺവീറും.