പിണറായി വിജയനും സുരേഷ്ഗോപിക്കുമൊപ്പം കുഞ്ഞ് ദിയ; ചിത്രം
Wednesday, February 28, 2024 1:02 PM IST
മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയ്ക്കുമൊപ്പമുള്ള പഴയ ചിത്രം പങ്കുവച്ച് ദിയ കൃഷ്ണ. സുരേഷ് ഗോപിയോട് സംസാരിച്ചിരിക്കുന്ന പിണറായി വിജയനെയാണ് ചിത്രത്തിൽ കാണാനാകുന്നത്. ഇതിനിടയിൽ ഒരു കള്ളനോട്ടത്തോടെ സുരേഷ് ഗോപിയെ നോക്കുന്ന ദിയ കൃഷ്ണയെയും ചിത്രത്തിന്റെ സൈഡിൽ കാണാം.
ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി സാറിനും പ്രിയപ്പെട്ട സുരേഷ് ഗോപി അങ്കിളിനൊപ്പവും ഓസിയെ കണ്ട ദിവസത്തിലേക്ക് ഒരു തിരിച്ചു പോക്ക്. ദിയ ഇൻസ്റ്റയിൽ കുറിച്ചു.
നിരവധി പേരാണ് ചിത്രത്തിന് കമന്റുമായെത്തുന്നത്. അന്നേ വായിനോട്ടമുണ്ടായിരുന്നല്ലേയെന്നാണ് ആരാധകർ ചോദിക്കുന്നത്.
നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെയും സിന്ധു കൃഷ്ണയുടെയും രണ്ടാമത്തെ മകളാണ് ദിയ. യുട്യൂബിലും ഏറെ ആരാധകരുള്ള താരമായ ദിയ ഈയടുത്താണ് സുഹൃത്തായ അശ്വിനുമായുള്ള പ്രണയം പരസ്യമാക്കിയത്.