എ​ന്നെ വെ​ടി​വെ​ച്ചു കൊ​ന്നി​ട്ടു നി​ന്നു ചി​രി​ക്കു​ന്നോ? ബൈ​ജു​വി​ന്‍റെ ചി​ത്ര​ത്തി​ന് ഷാ​ജോ​ണി​ന്‍റെ ക​മ​ന്‍റ്
Friday, May 24, 2024 11:28 AM IST
എ​മ്പു​രാ​ൻ സി​നി​മ​യു​ടെ ലൊ​ക്കേ​ഷ​നി​ൽ നി​ന്നും ന​ട​ൻ ബൈ​ജു പ​ങ്കു​വ​ച്ച ചി​ത്ര​വും അ​തി​ന് ക​ലാ​ഭ​വ​ൻ ഷാ​ജോ​ൺ ന​ൽ​കി​യ ക​മ​ന്‍റു​മാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്. പൃ​ഥ്വി​രാ​ജി​നും മു​ര​ളി ഗോ​പി​ക്കും ഇ​ന്ദ്ര​ജി​ത്തി​നു​മൊ​പ്പം നി​ൽ​ക്കു​ന്നൊ​രു ചി​ത്ര​മാ​ണ് ബൈ​ജു പ​ങ്കു​വ​ച്ച​ത്.

ലൂ​സി​ഫ​റി​ല്‍ മു​രു​ക​ൻ എ​ന്ന രാ​ഷ്ട്രീ​യ​ക്കാ​ര​നാ​യാ​ണ് ബൈ​ജു എ​ത്തി​യ​ത്. മു​രു​ക​ന്‍റെ ലു​ക്കി​ലാ​ണ് ബൈ​ജു​വി​നെ ചി​ത്ര​ത്തി​ലും കാ​ണാ​നാ​കു​ക.

‘ദു​ഷ്ടാ എ​ന്നെ വെ​ടി​വെ​ച്ചു കൊ​ന്നി​ട്ടു നി​ന്നു ചി​രി​ക്കു​ന്നോ?’​എ​ന്നാ​യി​രു​ന്നു ക​ലാ​ഭ​വ​ൻ ഷാ​ജോ​ൺ ചി​ത്ര​ത്തി​നു ന​ൽ​കി​യ ക​മ​ന്‍റ്.



അ​ലോ​ഷി എ​ന്ന ക​ഥാ​പാ​ത്ര​മാ​യാ​ണ് ഷാ​ജോ​ൺ ലൂ​സി​ഫ​റി​ലെ​ത്തി​യ​ത്. സി​നി​മ​യു​ടെ അ​വ​സാ​നം ബൈ​ജു​വി​ന്‍റെ ക​ഥാ​പാ​ത്രം അ​ലോ​ഷി​യെ വെ​ടി​വ​ച്ചു​കൊ​ല്ലു​ക​യാ​ണ്. ആ ​രം​ഗ​ത്തി​ലെ ബൈ​ജു​വി​ന്‍റെ ഡ​യ​ലോ​ഗ് ആ​യ ഒ​രു മ​ര്യാ​ദ​യൊ​ക്കെ വേ​ണ്ട​ടേ പി​ന്നീ​ട് ത​രം​ഗ​മാ​യി മാ​റി​യി​രു​ന്നു.

മ​ല​യാ​ള​ത്തി​ലെ ഏ​റ്റ​വും ചി​ല​വേ​റി​യ സി​നി​മ​യെ​ന്ന ഖ്യാ​തി​യു​ള്ള ‘എ​മ്പു​രാ​ന്‍റെ’ ചി​ത്രീ​ക​ര​ണം തി​രു​വ​ന​ന്ത​പു​ര​ത്ത് പു​രോ​ഗ​മി​ക്കു​ക​യാ​ണ്. 150 കോ​ടി രൂ​പ​യാ​ണ് സി​നി​മ​യു​ടെ ആ​ദ്യം പ്ര​ഖ്യാ​പി​ച്ച് ബ​ജ​റ്റെ​ങ്കി​ലും അ​തും ക​ട​ന്നു​പോ​കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

ആ​ശീ​ർ​വാ​ദ് സി​നി​മാ​സി​നു വേ​ണ്ടി ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രും ഒ​പ്പം രാ​ജ്യ​ത്തെ പ്ര​മു​ഖ നി​ര്‍​മാ​താ​ക്ക​ളാ​യ ലൈ​ക​യും ചേ​ർ​ന്നാ​ണ് സി​നി​മ​യ്ക്കാ​യി പ​ണം മു​ട​ക്കു​ന്ന​ത്.

മു​ര​ളി ഗോ​പി​യാ​ണു ക​ഥ​യും തി​ര​ക്ക​ഥ​യും. മ​ഞ്ജു വാ​ര്യ​ർ, ടൊ​വീ​നോ തോ​മ​സ്, ഇ​ന്ദ്ര​ജി​ത്ത് സു​കു​മാ​ര​ൻ, സാ​യ് കു​മാ​ർ, ബൈ​ജു സ​ന്തോ​ഷ്, സാ​നി​യ ഇ​യ്യ​പ്പ​ൻ, സ​ച്ചി​ൻ ഖേ​ദേ​ക്ക​ർ എ​ന്നി​വ​രും ലൂ​സി​ഫ​റി​ലെ തു​ട​ർ​ച്ച​യാ​യി എ​ത്തു​ന്നു​ണ്ട്. സു​രാ​ജ് വെ​ഞ്ഞാ​റ​മ്മൂ​ട്, ഷൈ​ൻ ടോം ​ചാ​ക്കോ എ​ന്നി​വ​രാ​ണ് സി​നി​മ​യി​ലെ പു​തി​യ ക​ഥാ​പാ​ത്ര​ങ്ങ​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.