‘പൂവെ ഒരു മഴമുത്തം നിൻ കവിളിൽ' പാടി ഫഹദ്; ആവേശം പുതിയ ടീസർ
Saturday, April 20, 2024 12:38 PM IST
ഫഹദ് ഫാസിൽ നായകനായെത്തിയ ‘ആവേശം’ സിനിമയുടെ പുതിയ ടീസർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. ഫഹദിന്റെ കഥാപാത്രത്തിന്റെ കഴിവുകൾ സംയോജിപ്പിച്ച ഒരുടാലന്റ് ടീസറാണ് അണിയറക്കാർ ഒരുക്കിയിരിക്കുന്നത്.
രങ്കൻ ചേട്ടൻ റീൽസ് ചെയ്യുന്നതും ഗാനം ആലപിക്കുന്നതുമൊക്കെ ടീസറിൽ കാണാം. ഫഹദിന്റെ ആദ്യ സിനിമയായ കൈ എത്തും ദൂരത്തിലെ പൂവെ ഒരു മഴമുത്തം എന്ന ഗാനമാണ് ഫഹദ് ടീസറിൽ ആലപിക്കുന്നത്.
ആക്ഷന്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ രങ്ക എന്ന ഗ്യാംഗ്സറ്ററാണ് ഫഹദിന്റെ കഥാപാത്രം.
രോമാഞ്ചം എന്ന സിനിമയ്ക്കു ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്ത സിനിമ ബംഗളൂരിലാണ് ചിത്രീകരിച്ചിരിക്കുന്നത്. സുഷിൻ ശ്യാമിന്റെ സംഗീതവും സമീർ താഹിറിന്റെ ഛായാഗ്രഹണവും ചിത്രത്തെ വേറെ ലെവലിൽ എത്തിച്ചിരിക്കുന്നു.