നിർമാതാവ് എ.കെ.ബാബു വിടവാങ്ങി
Saturday, March 2, 2024 3:29 PM IST
ഷൈൻ പ്രൊഡക്ഷൻസ് ഉടമയും നിർമാതാവുമായ എ.കെ.ബാബു (68) അന്തരിച്ചു. സംസ്കാരം രാവിലെ 10ന് പടിഞ്ഞാറെക്കോട് മസ്ജിദ് ഖബർസ്ഥാനിൽ നടന്നു. സിനിമാ മേഖലയിലെ സുഹൃത്തുക്കളും ബന്ധുക്കളും ചടങ്ങിൽ പങ്കെടുത്തു.
വെള്ളിയാഴ്ച വൈകിട്ടാണ് അദ്ദേഹം മരിച്ചത്. മലപ്പുറം ഹാജി മഹാനായ ജോജി, സുന്ദരി നീയും സുന്ദരൻ ഞാനും, പടനായകൻ എന്നീ ശ്രദ്ധേയ സിനിമകളുടെ നിർമാതാവ് ആയിരുന്നു.
ഭാര്യ റഹ്മത്ത്. മക്കൾ: സിംപിൾ, മൗസം. മരുമക്കൾ: സുധീർ, ഇർഫാന.