ജിയോ ബേബിയും ഷെല്ലിയും ഒന്നിക്കുന്ന ഫാമിലി ത്രില്ലർ; സ്വകാര്യം സംഭവബഹുലം
Tuesday, May 21, 2024 1:11 PM IST
എൻടെയിൽസ് സ്റ്റുഡിയോസിന്റെ ബാനറിൽ നവാഗതനായ നസീർ ബദറുദ്ദീൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് സ്വകാര്യം സംഭവബഹുലം.
സംവിധായകൻ ജിയോ ബേബിയും ഷെല്ലിയും പ്രധാന കഥാപാത്രങ്ങളാവുന്ന ഈ ഫാമിലി ത്രില്ലറിൽ ഇവരെ കൂടാതെ അന്നു ആന്റണി, അർജുൻ, ആർജെ അഞ്ജലി, സജിൻ ചെറുകയിൽ, സുധീർ പറവൂർ, രഞ്ജി കാങ്കോൽ, അഖിൽ കവലയൂർ തുടങ്ങിയവരും അഭിനയിക്കുന്നു.
എൻടെയിൽസ് സ്റ്റുഡിയോസിന്റെ ബാനറിൽ സംവിധായകൻ നസീർ ബദറുദ്ദീൻ തന്നെയാണ് ചിത്രം നിർമിക്കുന്നത്.പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാക്കിയ ചിത്രം മേയ് 31ന് തിയറ്ററിലെത്തും.
ചിത്രത്തിന്റെ ഛായാഗ്രഹണം രാകേഷ് ധരനും എഡിറ്റിംഗ് നീരജ് കുമാറും നിർവഹിക്കുന്നു. അൻവർ അലിയുടെ വരികൾക്ക് സിദ്ധാർത്ഥ പ്രദീപാണ് സംഗീതം.
സരിഗമ ആണ് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ആർട്ട്: അരുൺ കൃഷ്ണ, പ്രൊഡക്ഷൻ കൺട്രോളർ: ജയേഷ് എൽ.ആർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഉമേഷ് അംബുജേന്ദ്രൻ,
അസിസ്റ്റന്റ് ഡയറക്ടർ: വിഷ്ണു വിജയൻ ഇന്ദിര, അഭിഷേക് ശശികുമാർ, ശ്രേയസ് ജെ.എസ്, കളറിസ്റ്റ്: ശ്രീധർ വി., സൗണ്ട് ഡിസൈൻ: സന്ദീപ് കുറിശേരി, മേക്കപ്പ്: ജയൻ പൂങ്കുളം, കോസ്റ്റ്യൂംസ്: അശോകൻ ആലപ്പുഴ, സ്റ്റിൽസ്: ജഗത് ചന്ദ്രൻ, ഡിസൈൻസ്: വിവേക് വിശ്വനാഥ്, പിആർഒ: പി.ശിവപ്രസാദ്.