ഇന്ദ്രൻസിന്റെ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലർ ചിത്രം; സൈലന്റ് വിറ്റ്നസ്
Tuesday, May 21, 2024 3:34 PM IST
ഇന്ദ്രൻസിനെ കേന്ദ്ര കഥാപാത്രമാക്കി അനിൽ കാരക്കുളം സംവിധാനം ചെയ്യുന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം സൈലന്റ് വിറ്റ്നസ് റിലീസിനൊരുങ്ങുന്നു.
ഫീൽ ഫ്ലയിംഗ് എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ ബിനിശ്രീജിത്ത് ആണ് ചിത്രം നിർമിക്കുന്നത്. കേരളത്തിലെ ഒരു ഗ്രാമത്തിൽ നടന്ന ഒരു കുറ്റാന്വേഷണമാണ് ചിത്രത്തിന്റെ കഥയ്ക്ക് പിന്നിൽ.
സംവിധായകനും അഡ്വ. എം.കെ റോയിയും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. അനീഷ് രവീന്ദ്രൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.
മാലാ പാർവതി, ശിവജി ഗുരുവായൂർ, മഞ്ജു പത്രോസ്, മീനാക്ഷി ദിനേശ്, അഞ്ജലി നായർ, ബാലാജി. ശർമ്മ, ജുബിൽ രാജൻ പി.ദേവ്, അംബി നീനാസം, മഞ്ജു കെ.പി, പെക്സൺ അംബ്രോസ്, അഡ്വ.എം.കെ. റോയി, ബിറ്റോ ഡേവീസ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
സീന സജിത്ത്, അഡ്വ. എം.കെ. റോയി, ഡീൻ ജോസ്, രാഹുൽ എം. നായർ എന്നിവരാണ് സഹനിർമാതാക്കൾ. എഡിറ്റർ- റിസാൽ ജൈനി, കോസ്റ്റ്യൂം- റഫീക്ക് എസ്. അലി, കലാസംവിധാനം- അപ്പുണ്ണി സാജൻ,
മേക്കപ്പ്- ജയരാമൻ പൂപ്പതി, പ്രൊഡക്ഷന്‍ കണ്ട്രോളര്- രാജേഷ് മേനോൻ, ഫിനാൻസ് കൺട്രോളർ- സജിത്ത് സി. ഗംഗാധർ, ചീഫ്. അസോസിയേറ്റ്- രാജേഷ് തോമസ്, പ്രൊജക്ട് ഡിസൈനർ- രാജേന്ദ്രൻ ടി.ആർ.,
കളറിസ്റ്റ്- സെൽവിൻ വർഗീസ്, സൗണ്ട് ഡിസൈനർ- കരുൺ പ്രസാദ്, സ്റ്റുഡിയോ- ഹൈ സ്റ്റുഡിയോസ്, പിആർ.ഒ- പി. ശിവപ്രസാദ്, ഓൺലൈൻ മാർക്കറ്റിംഗ്- താസ ഡ്രീം ക്രിയേഷൻസ്, ഡിസൈൻസ്- രാഹുൽ രാജ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.