ടൊവീനോ കമന്റ് ചെയ്യണം, എങ്കിൽ പഠിക്കാം; മറുപടിയുമായി താരം
Friday, February 23, 2024 11:12 AM IST
പഠിക്കണമെങ്കിൽ ഇഷ്ടതാരങ്ങൾ കമന്റ് ചെയ്യണം, ഇൻസ്റ്റഗ്രാമിലെ പുതിയ ട്രെന്റ് ആണിത്. സിനിമാതാരങ്ങളുടെ കമന്റ് അഭ്യര്‍ഥിച്ചുകൊണ്ടുളള ഇത്തരം പോസ്റ്റുകളും റീലുകളുമാണ് ഇപ്പോള്‍ സമൂഹമാധ്യമത്തിൽ ഹിറ്റ് ആകുന്നത്.
ഇപ്പോഴിതാ നടൻ ടൊവീനോയോടാണ് ഒരു ആരാധകൻ കമന്റ് ചോദിച്ചിരിക്കുന്നത്. താഹ ഹസൂന് എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ നിന്നാണ് ചോദ്യം വന്നിരിക്കുന്നത്.
ഈ വീഡിയോക്ക് ടൊവീനോ തോമസ് കമന്റ് ചെയ്താല്‍ ഞാന്‍ എന്റെ പരീക്ഷയ്ക്കായുളള തയാറെടുപ്പുകള്‍ ആരംഭിക്കും എന്ന അടിക്കുറിപ്പോടെയാണ് താഹ ഹസൂന് എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ വീഡിയോ പ്രത്യക്ഷപ്പെട്ടത്.
വീഡിയോ പോസ്റ്റ് ചെയ്ത് രണ്ട് ദിവസത്തിനകം തന്നെ ടൊവീനോയുടെമറുപടിയുമെത്തി. പോയിരുന്ന് പഠിക്ക് മോനെ എന്നായിരുന്നു താരത്തിന്റെ രസകരമായ കമന്റ്.

ഇതിനുമുൻപ് വിജയ് ദേവരകൊണ്ടയോട് കമന്റ് ചെയ്യാൻ ആവശ്യപ്പെട്ട് രണ്ടുപെൺകുട്ടികൾ രംഗത്തെത്തിയിരുന്നു. വിജയ് കമന്റ് ചെയ്താലേ പഠിക്കുകയുള്ളൂവെന്നായിരുന്നു പെൺകുട്ടികളുടെ കമന്റ്.
പഠിച്ച് 90 ശതമാനം മാർക്ക് നേടൂ, എങ്കിൽ ഞാൻ നിങ്ങളെ കാണാൻ നേരിട്ട് വരാം എന്നായിരുന്നു താരത്തിന്റെ മറുപടി. തോടെ സമാനരീതിലുളള വിഡിയോകള്‍ സൈബറിടത്ത് ട്രെന്‍ഡായി മാറുകയായിരുന്നു.