ബേസിൽ ജോസഫ് കമന്റു ചെയ്താൽ നാട്ടിൽ വരാം; മാസ് മറുപടിയുമായി താരം
Tuesday, February 27, 2024 2:43 PM IST
പഠനം തുടങ്ങണമെങ്കിൽ താരങ്ങൾ കമന്റ് ചെയ്യണമെന്ന ഇൻസ്റ്റഗ്രാം ട്രെന്റിന് പിന്നാലെ നാട്ടിൽ വരണമെങ്കിൽ ബേസിൽ ജോസഫ് കമന്റ് ചെയ്യണമെന്ന വീഡിയോയുമായി മറ്റൊരാൾ.
ആറു വർഷമായി നാട്ടിലെത്തിയിട്ട്, ബേസിൽ ജോസഫ് കമന്റ് ചെയ്താൽ നാട്ടിൽ വരാം എന്ന വിഡിയോയുമായാണ് യുവാവ് എത്തിയത്. മോട്ടി ലാൽ എന്ന ഇൻസ്റ്റാഗ്രാം പേജിൽ നിന്നാണ് കോട്ടയം സ്വദേശിയായ യുവാവ് വീഡിയോ പങ്കുവച്ചത്.
രസികൻ മറുപടിയാണ് ബേസിൽ വീഡിയോയ്ക്ക് നൽകിയത്. ‘മകനേ മടങ്ങി വരൂ’ എന്നാണു വീഡിയോയ്ക്ക് കമന്റായി ബേസിൽ ജോസഫ് കുറിച്ചത്.
ചിദംബരം സംവിധാനം ചെയ്ത ‘ജാൻ എ മൻ’ സിനിമയിൽ കാനഡയിൽ ഒറ്റപ്പെട്ടു കഴിയുന്ന ജോയ്മോൻ എന്ന കഥാപാത്രത്തെ ബേസിൽ അവതരിപ്പിച്ചിരുന്നു. ഈ സിനിമയുമായി ചേർത്തുവച്ചായിരുന്നു യുവാവിന്റെ വീഡിയോ.